ഭൂമിയുടെ അവകാശികള്‍

എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നൊക്കെ നമ്മില്‍ പലരും പറയാറുണ്ട്. എന്നാല്‍ നമ്മില്‍ എത്രപേര്‍ ഇത്തരത്തില്‍ എല്ലാ ജീവികളേയും സഹവര്‍ത്തിത്വ മനോഭാവത്തോടെ കാണാറുണ്ട്? ഒരു ജീവിയെയെങ്കിലും കാരുണ്യത്തോടെ യാതൊരു ലാഭേച്ഛയും കൂടാതെ സ്‌നേഹിച്ചു വളര്‍ത്താന്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടെ എത്രപേര്‍ സമയം കണ്ടെത്തുന്നുണ്ട്? അറിഞ്ഞുകൂടാ. തന്റെ താമസ സ്ഥലത്തെ എല്ലാ ജീവികള്‍ക്കുമുള്ള ഒരു സ്‌നേഹവീടായിക്കണ്ട് മാറ്റിയിരിക്കുകയാണ് പുല്ലേപ്പടി ഐ.എഫ്.പി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നാല് ബിയില്‍ താമസിക്കുന്ന പി.എ. ബാബു. ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രൊജക്റ്റില്‍ അസിസ്റ്റന്റ് ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ദിനങ്ങള്‍ […]

ജീവിതാന്ത്യ പരിചരണം ഒരവകാശം

നല്ല ഒരു ജീവിതാവസാനം വയോജന ശുശ്രൂഷയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ മനുഷ്യരും നല്ല ഒരു ജീവിതാന്ത്യത്തിനുവേണ്ടി വളരെയധികം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. ഇതിലേക്ക് ഏറ്റവുമധികം സഹായിക്കുന്നത് പാലിയേറ്റീവ് കെയര്‍ എന്ന പരിചരണമാണ്. മാറാവ്യാധികള്‍ പിടിപെടുന്ന മനുഷ്യരുടെ ജീവിത ദൈര്‍ഘ്യത്തെക്കാളുപരി ജീവിത ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കിയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള രോഗികളുടെ വേദനകളും വിഷമതകളും കൂടാതെ ഈ അസുഖത്തോടനുബന്ധിച്ച് ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെയെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ് പാലിയേറ്റീവ് […]

ഉമ്മറപ്പടിയില്‍ കാതോര്‍ത്ത്…

മഴകാണാന്‍ വലിയ ഇഷ്ടായിരുന്നു. പുതുമഴ പെയ്യുമ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തോടിനടന്ന് മഴനനയും. ദാ ഇപ്പോഴും എനിക്കു കാണാം മുറ്റത്തുനിന്ന് മഴ നനയുന്നത്. വേദവതിയമ്മയുടെ ഓര്‍മ്മകളിലേക്ക് വി.കെ.എന്‍. നടവഴി കയറിവന്നു. വടക്കേകൂട്ടാലയുടെ ഉമ്മറത്തിണ്ണയില്‍ തുലാവര്‍ഷത്തിന്റെ വരവും കാത്ത് യശ്ശഃശരീ രനായ സാഹിത്യകാരന്‍ വികെഎന്നിന്റെ പത്‌നി വേദവതിയമ്മ… വീണ്ടും ഒരു മഴക്കാലം കൂടി… ഓര്‍മ്മയുടെ ഫ്രെയ്മുകളില്‍ നിന്നും മകരമഴ നനഞ്ഞ് വി.കെ.എന്‍. പടിയിറങ്ങിയിട്ട് ജനുവരി 25ന് ഒന്‍പതുവര്‍ഷം തികയുന്നു. വേദവതിയമ്മ തനിച്ചായിപ്പോയ ഒന്‍പതുവര്‍ഷങ്ങള്‍. എപ്പോഴും ആളും ബഹളവും നിറഞ്ഞുനിന്നിരുന്ന വടക്കേകൂട്ടാലയുടെ അകത്തളങ്ങളില്‍പോലും […]

സ്വാതന്ത്ര്യത്തോടെ വളരട്ടെ..

സ്വതന്ത്രമായ ജീവനുകളാണ് നാമോരോരുത്തരും. ഒന്നിനൊന്ന് വ്യത്യസ്തമായ വേറിട്ട ജീവനുകള്‍. അത്തരം ജീവനുകളെ ചിതറിപ്പോകാതെ ജീവിതഗാനങ്ങളായി നേര്‍വഴിക്കു നടത്താന്‍ നമ്മള്‍ തന്നെ കണ്ടെത്തിയ അല്ലെങ്കില്‍ വിശ്വസിക്കുന്ന ഒന്നാണ് പരസ്പര ബന്ധങ്ങള്‍. അത്തരം ബന്ധങ്ങളാലും ബന്ധനങ്ങളാലും ശക്തരും ചില സമയങ്ങളില്‍ അശക്തരുമാണ് നാം. അത്തരം ബന്ധങ്ങളിലേറ്റം ആഴമേറിയത്; സംശയമില്ല… മാതാപിതാക്കളുമായുള്ള ബന്ധം തന്നെ. മാതാപിതാക്കള്‍ നേര്‍വഴിക്കുതന്നെ മക്കളെ നയിക്കുമാറ് വ്യക്തമായ ചൂണ്ടുപലകയാവണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനു നാം ആദ്യം എന്താണ് വേണ്ടത്? നാം അവരോടുകൂടി എപ്പോഴും ഉണ്ട് എന്നൊരു […]

സ്‌നേഹപ്പുഴക്കരയിലെ ദര്‍ശനത്തുരുത്ത്

ഞാന്‍ ഇന്ന് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം ചമ്രവട്ടം ഗ്രാമമാണ്. പക്ഷേ, ഞാന്‍ വളരാന്‍ തുടങ്ങിയത് ഈ നാട് എല്ലാംകൊണ്ടും മോശമാണ് എന്ന വലിയ സങ്കടത്തോടുകൂടി ആയിരുന്നു. പഠിക്കാന്‍ പൊന്നാനി ഹൈസ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഈ ദുഃഖം ഉറച്ചു. കാരണം, പൊന്നാനിയില്‍ ഉള്ള ഒന്നും ചമ്രവട്ടത്തില്ല. ബസ്സില്ല, കാറില്ല, വലിയ കടകളില്ല, ആസ്പത്രിയില്ല, ഹൈസ്‌കൂളില്ല, വായനശാലയില്ല, കോടതിയില്ല, പൊലീസ് സ്‌റ്റേഷന്‍ ഇല്ല, സിനിമാ തീയേറ്റര്‍ ഇല്ല. സര്‍ക്കസുകാരോ കഥകളിക്കാരോ കഥാപ്രസംഗക്കാര്‍ പോലുമോ വരില്ല! എല്ലാംകൊണ്ടും ഓണം കേറാമൂല! ഒരു […]

അഗസ്ത്യഹൃദയം

ഒരു ദൂരക്കാഴ്ചയില്‍ പച്ചപുതച്ച് ശാന്തമായി കിടക്കുന്ന മലനിരകള്‍. ആ മലനിരകള്‍ക്കിടയില്‍ പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്നു അഗസ്ത്യമുനിയുടെ പര്‍ണശാല കുടികൊണ്ടുവെന്നു പറയപ്പെടുന്ന അഗസ്ത്യകൂടം. പശ്ചിമഘട്ട മലനിരകളുടെ തെക്കേയറ്റത്തുവരുന്ന ഭാഗത്താണ് അഗസ്ത്യകൂടം. കേരളത്തിലെ കൊല്ലം, തിരുവനന്തപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി എന്നീ ജില്ലകളിലായാണ് അഗസ്ത്യകൂടം വ്യാപിച്ചുകിടക്കുന്നത്. കേരളത്തിന്റെ അധീനതയിലുള്ള പേപ്പാറ വന്യജീവി സങ്കേതം തമിഴ്‌നാടിന്റെ കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് എന്നിവ അഗസ്ത്യകൂടത്തിന്റെ ഭാഗമാണ്. ഹിന്ദു ഐതിഹ്യങ്ങള്‍ പ്രകാരം സപ്തര്‍ഷികളില്‍ പ്രധാനിയായ അഗസ്ത്യമുനിയുടെ വാസസ്ഥാനമാണ് അഗസ്ത്യകൂടം. ഇന്ന് ഇതൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. […]

ദൈവത്തിന്റെ കയ്യൊപ്പുമായി ഒരാള്‍

‘ക്യാൻസര്‍’ എന്ന ഒറ്റ വാക്കിന്റെ ശ്രവണമാത്രയില്‍ത്തന്നെ ‘മരണം’ എന്ന പറയാത്ത വാക്കു കൂടി കേട്ടു നടുങ്ങിനില്‍ക്കുന്നവര്‍ അവസാനത്തെ പ്രതീക്ഷയുടെ തിരിനാളംപോലെ, ജീവശ്വാസം പോലെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നൊരു പിടിവള്ളിയുണ്ട്. മരണത്തിന്റെ തണുപ്പില്‍നിന്ന് ജീവന്റെ ചൂടിലേക്ക് പിടിച്ചടുപ്പിക്കുന്ന ദൈവത്തിന്റെ കൈ എന്ന പോലെ മുറുകെപ്പിടിക്കുന്നൊരു കൈ. ഡോ. വി.പി. ഗംഗാധരന്റേതാണത്. കാന്‍സര്‍ എന്ന മാരകരോഗം തള്ളിയിട്ടേക്കാവുന്ന നിരാശയുടെ പടുകുഴികളില്‍നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്കും, മരുന്നു മണക്കാത്ത സ്വച്ഛതയിലേക്കും ജീവിതത്തിന്റെ നാളം തിരികെ കൊളുത്തിക്കൊടുക്കുന്ന കാവല്‍ മാലാഖയാണ് പലര്‍ക്കും ഇദ്ദേഹം. എറണാകുളം […]

GREAT OPPORTUNITY FOR CREATIVE DESIGNERS

Categories

Veedumplanum May-June 2018

Recent Posts

Designer Institute of Interior Design

Designdetail

Designerplusbuilder