സ്വാതന്ത്ര്യത്തോടെ വളരട്ടെ..

സ്വതന്ത്രമായ ജീവനുകളാണ് നാമോരോരുത്തരും. ഒന്നിനൊന്ന് വ്യത്യസ്തമായ വേറിട്ട ജീവനുകള്‍. അത്തരം ജീവനുകളെ ചിതറിപ്പോകാതെ ജീവിതഗാനങ്ങളായി നേര്‍വഴിക്കു നടത്താന്‍ നമ്മള്‍ തന്നെ കണ്ടെത്തിയ അല്ലെങ്കില്‍ വിശ്വസിക്കുന്ന ഒന്നാണ് പരസ്പര ബന്ധങ്ങള്‍. അത്തരം ബന്ധങ്ങളാലും ബന്ധനങ്ങളാലും ശക്തരും ചില സമയങ്ങളില്‍ അശക്തരുമാണ് നാം. അത്തരം ബന്ധങ്ങളിലേറ്റം ആഴമേറിയത്; സംശയമില്ല… മാതാപിതാക്കളുമായുള്ള ബന്ധം തന്നെ. മാതാപിതാക്കള്‍ നേര്‍വഴിക്കുതന്നെ മക്കളെ നയിക്കുമാറ് വ്യക്തമായ ചൂണ്ടുപലകയാവണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനു നാം ആദ്യം എന്താണ് വേണ്ടത്? നാം അവരോടുകൂടി എപ്പോഴും ഉണ്ട് എന്നൊരു […]

സ്‌നേഹപ്പുഴക്കരയിലെ ദര്‍ശനത്തുരുത്ത്

ഞാന്‍ ഇന്ന് ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലം ചമ്രവട്ടം ഗ്രാമമാണ്. പക്ഷേ, ഞാന്‍ വളരാന്‍ തുടങ്ങിയത് ഈ നാട് എല്ലാംകൊണ്ടും മോശമാണ് എന്ന വലിയ സങ്കടത്തോടുകൂടി ആയിരുന്നു. പഠിക്കാന്‍ പൊന്നാനി ഹൈസ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഈ ദുഃഖം ഉറച്ചു. കാരണം, പൊന്നാനിയില്‍ ഉള്ള ഒന്നും ചമ്രവട്ടത്തില്ല. ബസ്സില്ല, കാറില്ല, വലിയ കടകളില്ല, ആസ്പത്രിയില്ല, ഹൈസ്‌കൂളില്ല, വായനശാലയില്ല, കോടതിയില്ല, പൊലീസ് സ്‌റ്റേഷന്‍ ഇല്ല, സിനിമാ തീയേറ്റര്‍ ഇല്ല. സര്‍ക്കസുകാരോ കഥകളിക്കാരോ കഥാപ്രസംഗക്കാര്‍ പോലുമോ വരില്ല! എല്ലാംകൊണ്ടും ഓണം കേറാമൂല! ഒരു […]

അഗസ്ത്യഹൃദയം

ഒരു ദൂരക്കാഴ്ചയില്‍ പച്ചപുതച്ച് ശാന്തമായി കിടക്കുന്ന മലനിരകള്‍. ആ മലനിരകള്‍ക്കിടയില്‍ പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്നു അഗസ്ത്യമുനിയുടെ പര്‍ണശാല കുടികൊണ്ടുവെന്നു പറയപ്പെടുന്ന അഗസ്ത്യകൂടം. പശ്ചിമഘട്ട മലനിരകളുടെ തെക്കേയറ്റത്തുവരുന്ന ഭാഗത്താണ് അഗസ്ത്യകൂടം. കേരളത്തിലെ കൊല്ലം, തിരുവനന്തപുരം. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി എന്നീ ജില്ലകളിലായാണ് അഗസ്ത്യകൂടം വ്യാപിച്ചുകിടക്കുന്നത്. കേരളത്തിന്റെ അധീനതയിലുള്ള പേപ്പാറ വന്യജീവി സങ്കേതം തമിഴ്‌നാടിന്റെ കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ് എന്നിവ അഗസ്ത്യകൂടത്തിന്റെ ഭാഗമാണ്. ഹിന്ദു ഐതിഹ്യങ്ങള്‍ പ്രകാരം സപ്തര്‍ഷികളില്‍ പ്രധാനിയായ അഗസ്ത്യമുനിയുടെ വാസസ്ഥാനമാണ് അഗസ്ത്യകൂടം. ഇന്ന് ഇതൊരു തീര്‍ത്ഥാടനകേന്ദ്രം കൂടിയാണ്. […]

ദൈവത്തിന്റെ കയ്യൊപ്പുമായി ഒരാള്‍

‘ക്യാൻസര്‍’ എന്ന ഒറ്റ വാക്കിന്റെ ശ്രവണമാത്രയില്‍ത്തന്നെ ‘മരണം’ എന്ന പറയാത്ത വാക്കു കൂടി കേട്ടു നടുങ്ങിനില്‍ക്കുന്നവര്‍ അവസാനത്തെ പ്രതീക്ഷയുടെ തിരിനാളംപോലെ, ജീവശ്വാസം പോലെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നൊരു പിടിവള്ളിയുണ്ട്. മരണത്തിന്റെ തണുപ്പില്‍നിന്ന് ജീവന്റെ ചൂടിലേക്ക് പിടിച്ചടുപ്പിക്കുന്ന ദൈവത്തിന്റെ കൈ എന്ന പോലെ മുറുകെപ്പിടിക്കുന്നൊരു കൈ. ഡോ. വി.പി. ഗംഗാധരന്റേതാണത്. കാന്‍സര്‍ എന്ന മാരകരോഗം തള്ളിയിട്ടേക്കാവുന്ന നിരാശയുടെ പടുകുഴികളില്‍നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്കും, മരുന്നു മണക്കാത്ത സ്വച്ഛതയിലേക്കും ജീവിതത്തിന്റെ നാളം തിരികെ കൊളുത്തിക്കൊടുക്കുന്ന കാവല്‍ മാലാഖയാണ് പലര്‍ക്കും ഇദ്ദേഹം. എറണാകുളം […]