കോട്ടയം പുഷ്പനാഥിന് ആദരാഞ്ജലികൾ

ജീവിതത്തിലൊരിക്കലെങ്കിലും അപസര്‍പ്പക കഥകള്‍ വായിക്കാത്തവരുണ്ടോ? ഇല്ല എന്നു തന്നെയാവും ഭൂരിപക്ഷം പേരുടെയും ഉത്തരരമെങ്കിലും വായിക്കാത്തവരും കണ്ടേക്കാം, അതു തികച്ചും സ്വാഭാവികം. എന്നാല്‍ മലയാളത്തിലെ അപസര്‍പ്പക നോവലുകള്‍ വായിച്ചിട്ടുള്ളവരില്‍ കോട്ടയം പുഷ്പനാഥിനെ അറിയാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അതു തികച്ചും അസ്വഭാവികം. കാരണം മലയാള അപസര്‍പ്പക നോവല്‍ രംഗത്തെ കിരീടം വക്കാത്ത രാജാവാണ് കോട്ടയം പുഷ്പനാഥ്. കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് എത്രയോ തലമുറകള്‍ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവലുകളും മാന്ത്രിക നോവലുകളും വായിച്ചു കൊണ്ടേയിരിക്കുന്നു. പുഷ്പനാഥിന്റെ ആദ്യനോവലായ ‘ചുവന്ന മനുഷ്യന്‍’ മുതല്‍ നാനൂറ്റിയമ്പതിനു […]

കലാശാല ബാബുവിന് ആദരാഞ്ജലികൾ

സില്‍വര്‍ലൈന്‍ മാഗസിന്‍ 2012 ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തില്‍ കലാശാലാ ബാബുവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്  വില്ലന്‍ഭാവങ്ങളില്ലാതെ കലാശാല ബാബു ‘കലാശാല ബാബു’ എന്ന പേരു കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച ഒരു പിടി വില്ലന്‍ കഥാപത്രങ്ങളായിരിക്കും. തനതായ അഭിനയശൈലിയിലൂടെ സിനിമാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച്, ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കലാശാല ബാബുവിൻ്റെ കലാ ജീവിത മുഹൂര്‍ത്തങ്ങളെക്കുറിച്ചറിയാനാണ് തൃപ്പൂണിത്തുറയിലുളള റോയല്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ടമെൻറിലെ 10 സി ഫ്‌ളാറ്റിലെത്തിയത്. ഷോക്കേയ്‌സിനോടു ചേര്‍ന്നുളള ആട്ടുകട്ടിലില്‍ ഭാര്യയ്ക്കും […]

കഴിച്ചുമരിക്കാം

നിലവാരമുള്ള ആഹാരം കഴിക്കുകയല്ല, മറിച്ച് ഇഷ്ടപ്പെട്ടവ ദിനംതോറും ആഹരിക്കുന്നതാണല്ലോ ഇപ്പോള്‍ നമ്മുടെ പൊതു ശീലം. ഇതിനിടയില്‍ എന്തിനു നാം വൃത്തി, നിലവാരം എന്നിങ്ങനെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നു അല്ലേ? കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ എണ്‍പതു ശതമാനത്തിനുമേല്‍ ജനങ്ങള്‍ മാംസാഹാരം അറിഞ്ഞോ അറിയാതെയോ ആഹരിക്കുന്നവരാണെന്നാണ് കണക്കുകള്‍. ഒന്നോര്‍ത്തുനോക്കൂ, കഴിഞ്ഞ ഇ രുപതു വര്‍ഷത്തിനിടെ നമ്മള്‍ പുതുതായി കഴിച്ചുതുടങ്ങിയതും നിത്യവും കഴിക്കുന്നതുമായ എത്ര ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന്. കേരളത്തിന്റെ ഭക്ഷണത്തോടുള്ള ആര്‍ത്തായില്‍ത്തന്നെ ഹിറ്റായ സാള്‍ട്ട്&പെപ്പര്‍ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട്. […]

അച്ഛന്റെ ചിട്ടയും അമ്മയുടെ കരുതലും

എന്റെ കുട്ടിക്കാലത്ത് ഒരു ദിവസം അച്ഛന്‍ എന്നെ വിളിച്ച് ഉപദേശിക്കാന്‍ ആരംഭിച്ചു. പഠിച്ചില്ലെങ്കില്‍ ജോലി കിട്ടുകയില്ല. ജോലി കിട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ പണമുണ്ടാകുകയില്ല. ഇന്നത്തെ കാലത്ത് നൂറില്‍ നൂറും വാങ്ങി പഠിച്ചാലേ രക്ഷയുള്ളൂ. ഏറ്റവും മിടുക്കര്‍ക്കേ രക്ഷയുള്ളൂ. പഠിക്കാത്തവര്‍ പഠിക്കുന്ന മിടുക്കര്‍ക്കു ജോലി ചെയ്തു ജീവിക്കേണ്ടി വരും. പഠിച്ചില്ലെങ്കില്‍ നിനക്കു ചാണകം വാരി ജീവിക്കേണ്ടി വരും. നിന്റെ കൂട്ടുകാരിയായ ദീപ പഠിച്ചു മിടുക്കിയായി ഡോക്ടറായി കാറില്‍ പോകുമ്പോള്‍ നീ നടന്നലഞ്ഞ് തലയില്‍ പുല്ലും ചുമന്നു നടക്കുന്ന അവസ്ഥയോര്‍ത്തു നോക്ക്.. […]

മിഷന്‍വാലി

എല്ലാമുണ്ടായിട്ടും എല്ലാവരുമുണ്ടായിട്ടും ജീവിതസായാഹ്നത്തില്‍ തനിച്ചായി പ്പോകുന്നവര്‍ക്കെല്ലാമായി ഒരു ഇടം എന്ന ആശയം വൃദ്ധസദനങ്ങള്‍ എന്ന പേരില്‍ നാട്ടില്‍ പരിചിതമെങ്കിലും പലതിന്റെയും അവസ്ഥകള്‍ നമ്മെ ഭയപ്പെടുത്തുന്നവയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ജീവിതസായാഹ്നത്തില്‍ തനിച്ചാവുന്നവര്‍ക്കൊരിട മൊരുക്കുകയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍. ഇവരുടെ ഉടമസ്ഥതയിലുള്ള മിഷന്‍ വാലി എന്ന റിട്ടയര്‍മെന്റ്‌ഹോം അത്തരത്തിലുള്ള ഒന്നാണ്. കോട്ടയത്ത് കറുകച്ചാലിലാണ് മിഷന്‍വാലി എന്ന റിട്ടയര്‍മെന്റ് ഹോം സ്ഥിതി ചെയ്യുന്നത്. മിഷന്‍വാലി ഒരു സൂപ്പര്‍ ലക്ഷ്വറി റിട്ടയര്‍മെന്റ്‌ഹോം തന്നെയാണ്. എന്തെന്നാല്‍ ത്രീ സ്റ്റാര്‍ നിലവാരത്തിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. […]

കഥയുടെ നിലയ്ക്കാത്ത ഘടികാരങ്ങള്‍

ഈ ലോകം നിമ്മിക്കപ്പെട്ടിരിക്കുന്നത് ഇഷ്ടികകള്‍ കൊണ്ടല്ല, കഥകള്‍ കൊണ്ടാണ്.” അതുകൊണ്ടാണ് നമ്മള്‍ കഥയറിഞ്ഞോ എന്നു ചോദിക്കുന്നതും, ‘കഥ കഴിഞ്ഞു’ എന്ന് വളരെ സാധാരണമായും ഒക്കെ പറയുന്നത്. ചലനം നിലച്ച ഒരു ഘടികാരത്തിന്റെ കഥയെക്കുറിച്ച് മലയാളിക്കു പറഞ്ഞുകൊടുത്ത് മലയാള കഥാലോകത്തില്‍ ഇടം നേടിയ കഥാകൃത്താണ് സുഭാഷ് ചന്ദ്രന്‍. എഴുതിയ കഥകള്‍ ഇരുപത്തഞ്ചു മാത്രമെങ്കിലും അവയെല്ലാം മലയാളി വായനക്കാര്‍ സ്വന്തം ഹൃദയത്തിലേറ്റി. രണ്ട് സര്‍വകലാശാലകള്‍ അവയില്‍ രണ്ട് കഥാപുസ്തകങ്ങള്‍ പാഠ്യവിഷയത്തിലുള്‍പ്പെടുത്തി.കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു. […]

മേഘങ്ങളുടെ വീട്‌

മഴമേഘങ്ങള്‍ക്കിള്‍ക്കിടയില്‍ പീലിവിടര്‍ത്തിനില്‍ക്കുന്നൊരു മയൂരമാണ് മേഘാലയ. ഇന്ത്യയുടെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ഈ കൊച്ചു സംസ്ഥാനത്തിന്റെ പേരിനര്‍ത്ഥം സാധൂകരിക്കും വിധമാണിവിടെ പ്രകൃതി അതിന്റെ കരവിരുത് പ്രകടമാക്കിയിരിക്കുന്നത്. മേഘാലയ എന്ന പേരിനര്‍ത്ഥം ‘മേഘങ്ങളുടെ വീട്’ (- (abode of clouds)  എന്നാണ്. വേനലില്‍ പോലും പൂമരത്തണലൊരുക്കുന്ന മലനിരകളും മഴക്കാടുകളും ഷോലവനങ്ങളും നയനമനോഹരങ്ങളായ ജലപാതങ്ങളാലും സമൃദ്ധമാണിവിടം. അസമിലെ ഗുഹവത്തിയില്‍നിന്നുമാണ് മേഘാലയയുടെ തലസ്ഥാനനഗരിയായ ഷില്ലോംഗിലെത്തിയത്. ചെന്നിറങ്ങുമ്പോള്‍ത്തന്നെ ആകെ ഒന്നുലയ്ക്കുന്ന കുളിര്. ഏതാനും അടികള്‍ക്കുള്ളിലെ കാഴ്ചയ്ക്കപ്പുറം മൂടല്‍മഞ്ഞിന്റെ മുഖപടം വീഴുന്നു. എന്റെ ലക്ഷ്യം ഷില്ലോംഗായിരുന്നില്ല. പോവേണ്ടത് […]

ഭൂമിയുടെ അവകാശികള്‍

എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നൊക്കെ നമ്മില്‍ പലരും പറയാറുണ്ട്. എന്നാല്‍ നമ്മില്‍ എത്രപേര്‍ ഇത്തരത്തില്‍ എല്ലാ ജീവികളേയും സഹവര്‍ത്തിത്വ മനോഭാവത്തോടെ കാണാറുണ്ട്? ഒരു ജീവിയെയെങ്കിലും കാരുണ്യത്തോടെ യാതൊരു ലാഭേച്ഛയും കൂടാതെ സ്‌നേഹിച്ചു വളര്‍ത്താന്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടെ എത്രപേര്‍ സമയം കണ്ടെത്തുന്നുണ്ട്? അറിഞ്ഞുകൂടാ. തന്റെ താമസ സ്ഥലത്തെ എല്ലാ ജീവികള്‍ക്കുമുള്ള ഒരു സ്‌നേഹവീടായിക്കണ്ട് മാറ്റിയിരിക്കുകയാണ് പുല്ലേപ്പടി ഐ.എഫ്.പി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നാല് ബിയില്‍ താമസിക്കുന്ന പി.എ. ബാബു. ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രൊജക്റ്റില്‍ അസിസ്റ്റന്റ് ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ദിനങ്ങള്‍ […]

ജീവിതാന്ത്യ പരിചരണം ഒരവകാശം

നല്ല ഒരു ജീവിതാവസാനം വയോജന ശുശ്രൂഷയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ മനുഷ്യരും നല്ല ഒരു ജീവിതാന്ത്യത്തിനുവേണ്ടി വളരെയധികം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. ഇതിലേക്ക് ഏറ്റവുമധികം സഹായിക്കുന്നത് പാലിയേറ്റീവ് കെയര്‍ എന്ന പരിചരണമാണ്. മാറാവ്യാധികള്‍ പിടിപെടുന്ന മനുഷ്യരുടെ ജീവിത ദൈര്‍ഘ്യത്തെക്കാളുപരി ജീവിത ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കിയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള രോഗികളുടെ വേദനകളും വിഷമതകളും കൂടാതെ ഈ അസുഖത്തോടനുബന്ധിച്ച് ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെയെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ് പാലിയേറ്റീവ് […]

ഉമ്മറപ്പടിയില്‍ കാതോര്‍ത്ത്…

മഴകാണാന്‍ വലിയ ഇഷ്ടായിരുന്നു. പുതുമഴ പെയ്യുമ്പോള്‍ കൊച്ചുകുട്ടിയെപ്പോലെ മുറ്റത്തോടിനടന്ന് മഴനനയും. ദാ ഇപ്പോഴും എനിക്കു കാണാം മുറ്റത്തുനിന്ന് മഴ നനയുന്നത്. വേദവതിയമ്മയുടെ ഓര്‍മ്മകളിലേക്ക് വി.കെ.എന്‍. നടവഴി കയറിവന്നു. വടക്കേകൂട്ടാലയുടെ ഉമ്മറത്തിണ്ണയില്‍ തുലാവര്‍ഷത്തിന്റെ വരവും കാത്ത് യശ്ശഃശരീ രനായ സാഹിത്യകാരന്‍ വികെഎന്നിന്റെ പത്‌നി വേദവതിയമ്മ… വീണ്ടും ഒരു മഴക്കാലം കൂടി… ഓര്‍മ്മയുടെ ഫ്രെയ്മുകളില്‍ നിന്നും മകരമഴ നനഞ്ഞ് വി.കെ.എന്‍. പടിയിറങ്ങിയിട്ട് ജനുവരി 25ന് ഒന്‍പതുവര്‍ഷം തികയുന്നു. വേദവതിയമ്മ തനിച്ചായിപ്പോയ ഒന്‍പതുവര്‍ഷങ്ങള്‍. എപ്പോഴും ആളും ബഹളവും നിറഞ്ഞുനിന്നിരുന്ന വടക്കേകൂട്ടാലയുടെ അകത്തളങ്ങളില്‍പോലും […]