ഫ്രെയിമിലൊതുങ്ങും കാലചിത്രങ്ങള്‍

ഫോട്ടോഗ്രാഫിയില്‍ ഏറ്റവും വ്യത്യസ്തമായ ഒന്നാണ് സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫി. സംവിധായകന്‍ സെറ്റ് ചെയ്ത സീന്‍ ഒപ്പിയെടുക്കുക മാത്രം ചെയ്യുന്നതായിരുന്നു ആദ്യകാലത്ത് സിനിമയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറുടെ ജോലി. എന്നാല്‍ ആ പരിമിതിക്കപ്പുറം കടന്ന് സ്വന്തം ശൈലിയില്‍ ഫാട്ടോയെടുത്ത് പേരെടുത്ത അപൂര്‍വം ചിലരുമുണ്ട്. വിയറ്റ്‌നാമില്‍ അമേരിക്ക നാപ്പാം ബോംബ് വര്‍ഷിച്ചപ്പോള്‍ ഉടുവസ്ത്രം പോലും നഷ്ടമായി കരഞ്ഞുകൊണ്ടോടിവരുന്ന കിംഫുക്കെന്ന പെണ്‍കുട്ടിയുടെ എഡ്ഡി ആഡംസ് എടുത്ത ചിത്രം ആര്‍ക്കാണ് മറക്കാനാവുക. കഴുകന്‍ കൊത്തിക്കീറാന്‍ കാത്തിരിക്കുന്ന മൃതപ്രായനായ ബാലന്റെ ചിത്രം, വിശപ്പും മരണവും സംഗമിച്ച […]

എന്നെന്നും ചാരുഹാസം

ചാരുഹാസന്റെ കണ്ണുകളില്‍ ‘തബര’ യുടെ നൊമ്പരമുണ്ട്; കൃഷ്ണപ്പ നരസിംഹ ശാസ്ത്രിയുടെ ആഴവും. അടുത്തിടെ നടന്ന ഒരു ശസ്ത്രക്രിയയുടെതായ അവശതകളില്‍ നിന്ന് പതിയെ മോചിതനായി വരുകയാണ് ഹാസന്‍ കുടുംബത്തിന്റെ കാരണവര്‍. ഗിരീഷ് കാസറവള്ളിയുടെ ‘തബരാന കഥ’യിലെ ‘തബര’യ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചതോടെ ചാരുഹാസന്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്‍മാരിലൊരാളായിട്ടാണ് കരുതപ്പെടുന്നത്. മലയാളത്തിലും, തമിഴിലും തെലുങ്കിലും കന്നടയിലും കഴിഞ്ഞ 30 വര്‍ഷമായി ചാരുഹാസന്റെ സാന്നിധ്യം സജീവം. ജോ ഈശ്വര്‍ സംവിധാനം ചെയ്ത ‘കുന്താപ്പുര’ എന്ന ബഹുഭാഷാ ചിത്രത്തിലെ കൃഷ്ണപ്പ […]

കത്തിയ പച്ചമരങ്ങള്‍ വീണ്ടും തളിര്‍ത്തപ്പോള്‍

ഓരോ ദിവസവും നമ്മെ ജീവിതം ചിലതു പഠിപ്പിക്കുന്നുണ്ട്. എന്താവണം എങ്ങിനെയാവണം എന്തെല്ലാം നേടണം അങ്ങിനെ പലതും. എന്നാല്‍ ജീവിതം തരുന്ന ഉള്‍വിളികള്‍ക്ക് കാതോര്‍ത്ത് ആ പാഠങ്ങള്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ജീവിതം ശിഥിലമാകുന്ന അവസ്ഥകള്‍പോലും തരണം ചെയ്യാം. പക്ഷേ അതിന് ഒരു കാര്യംകൂടി നാം അറിയേണ്ടതുണ്ട്. സ്വന്തം കഴിവ് തിരിച്ചറിയണം, അതിനെ പോഷിപ്പിക്കണം. മനുഷ്യജീവിതത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ നേരിടേണ്ടിവരുന്നവയാണ് പ്രശ്‌നങ്ങള്‍. അവ പലര്‍ക്കും പല രൂപത്തിലായിരിക്കും എന്നു മാത്രം. അങ്ങനെ നരകവാരിധിയില്‍നിന്നും നീന്തി കരപറ്റിയ ചിലരുണ്ട് ഉത്തമോദാഹരണങ്ങളായി, മനസ്സലിയിക്കുന്ന […]

ചില തത്ത്വശാസ്ത്ര വിചാരങ്ങള്‍

ഒരുപാട് പണ്ടല്ല. ദേഹത്തുകൂടി കറണ്ടുകടത്തി ബള്‍ബ് കത്തിക്കുന്ന ഒരു മനുഷ്യനും ഒരു ശാസ്ത്രവിശ്വാസിയും തമ്മില്‍ വെല്ലുവിളി നടന്നു, കൊല്ലത്ത്. രണ്ടുപേരും മറ്റേ ആള്‍ പറയുന്നത് തെറ്റെന്നു പറഞ്ഞു. ഒടുവില്‍ ഒരു ഹാളെടുത്ത് അങ്കംകുറിച്ചു. ഹാള്‍ നിറഞ്ഞു. അവര്‍ വാദിക്കുകയും, പരീക്ഷിക്കുകയും ഫലത്തില്‍ ആരും ജയിക്കാതെയും ചര്‍ച്ച മുന്നോട്ടു നീങ്ങിയപ്പോള്‍ അക്ഷമനായി പുറത്തിറങ്ങിപ്പോയ ഒരു കൊല്ലംകാരന്‍ പറഞ്ഞു: ”അടി നടക്കും എന്നു കരുതി കയറിയതായിരുന്നു. അല്ലാതിപ്പം ബള്‍ബു കത്തിയാലും കത്തിയില്ലെങ്കിലും നമുക്കെന്ത്?” അന്ധവിശ്വാസം, അനാചാരം എന്നൊക്കെ ഒറ്റ ശ്വാസത്തില്‍ […]

ഓത്തുപള്ളീലന്നു നമ്മള്‍……

കേരളത്തില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുണ്ട് മലബാറിന്. അതില്‍ത്തന്നെ വിശേഷിച്ചും വടക്കേ മലബാര്‍ മറ്റെല്ലാറ്റില്‍നിന്നും വേറിട്ടുനില്‍ക്കുംവിധം വൈവിധ്യമാര്‍ന്നതുമായിരുന്നു. കാലഗതിയെ നിര്‍ണയിക്കുന്നതില്‍നിന്ന് ഒരിക്കലുമിവിടെ കലകളെ ആരും മാറ്റിനിര്‍ത്തിയിരുന്നില്ല. അതിനാവുമായിരുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇവിടുത്തെ മനസ്സുകള്‍ അന്ന് ജാതിമത ഭേദങ്ങള്‍ക്കതീതമായി കലയുടെ സ്വാധീനശക്തിയാല്‍ കൊരുക്കപ്പെട്ടിരുന്നു. ഇവിടെ മുളച്ചുയര്‍ന്ന രാഷ്ട്രീയത്തിന്റെ വിത്തുകള്‍ക്ക് വളമേകാന്‍ അതുകൊണ്ടുതന്നെ കലകള്‍ക്കും സഹൃദയത്വത്തിനും വളരെ വേഗം കഴിഞ്ഞു. ഇന്നത്തെ കേരളത്തിനു സങ്കല്പിക്കാനാവാത്തത്ര പിന്നോക്കമായിരുന്നു മറ്റു പല കാര്യങ്ങളും. എന്നിട്ടും അവയെ അതിജീവിക്കുംവിധം വടക്കേ […]

ചലനശേഷി കുറയുന്നുവോ?

മനുഷ്യ ജീവിതത്തില്‍ ചലനശേഷിയുടെ പ്രാധാന്യം ആരും പറഞ്ഞു മനസ്സിലാക്കാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കുഞ്ഞ് ജനിച്ചശേഷം അതിന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ആദ്യമായി കമിഴ്ന്നുകിടക്കാന്‍ പഠിക്കുന്നത്. പിന്നീട് ഇരിക്കുവാനും നില്ക്കുവാനും നടക്കുവാനും പഠിക്കുന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് ഓടുവാനും ചാടുവാനും മറിയുവാനുമൊക്കെ സ്വന്തമായി പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നു. അപ്രകാരം ചലനത്തിന്റെ കാര്യത്തില്‍ നൂറുശതമാനവും സ്വാതന്ത്ര്യം നേടുന്നു. പ്രത്യേകിച്ച് അപകടങ്ങളോ അസുഖങ്ങളോ ചലനശേഷിയെ ബാധിച്ചില്ലെങ്കില്‍ ആയുസ്സിന്റെ അവസാന കാലഘട്ടംവരെ വലിയ ബുദ്ധിമുട്ടുകളില്ലാതെ ചലനശേഷിയും തദ്വാരാ ചലന സ്വാതന്ത്ര്യവും […]

‘വിശ്വാസം’ അതാണോ എല്ലാം?…

സ്വര്‍ണ്ണം ഇന്ത്യക്കാരുടെ ഒരു ദൗര്‍ബല്യമാണ്. പ്രത്യേകിച്ച് കേരളീയരുടെ. സ്വര്‍ണ്ണം ഏതു രൂപത്തിലായാലും, വില കൂടിയാലും കുറഞ്ഞാലും, മുന്‍പിന്‍ നോക്കാതെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതില്‍ മലയാളികള്‍ പിശുക്കു കാണിക്കാറില്ല. ഇന്നത്തെ സാഹചര്യം വച്ച് നോക്കുമ്പോള്‍ അതില്‍ വലിയ തെറ്റുമില്ല. പക്ഷേ എന്തു വാങ്ങുന്നു, എങ്ങനെ വാങ്ങുന്നു എന്നതാണ് പ്രധാനം. ദിനംപ്രതി കുതിച്ചുയരുന്ന സ്വര്‍ണ്ണ വില വരുംകാല ഘട്ടത്തിലേക്കുള്ള നിക്ഷേപം കൂടിയായിട്ടാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ സ്വര്‍ണ്ണവ്യാപാരവുമായി ബന്ധപ്പെട്ട് പണിക്കൂലി, പണിക്കുറവ് തുടങ്ങി സാധാരണക്കാരന് പരിചയമില്ലാത്ത അഥവാ എന്തെന്ന് ആഴത്തിലറിയാന്‍ നമ്മള്‍ […]

കളരി പഠിക്കാം; സ്റ്റാമിന നേടാം

ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിരുന്ന പ്രാചീന കേരളത്തിലെ ഒരു ആയോധനകലയാണ് കളരിപ്പയറ്റ്. യുദ്ധകാര്യങ്ങളിലും ആത്മരക്ഷോപായങ്ങളിലും കേള്‍വികേട്ട കളരിപ്പയറ്റ് കലാവിദ്യകളിലും സമുന്നതസ്ഥാനം അലങ്കരിച്ചിരുന്നു. മധ്യകാല കേരളത്തില്‍ ഗ്രാമങ്ങള്‍തോറും കളരികളും, അവയിലൂടെ പയറ്റിത്തെളിഞ്ഞ അഭ്യാസികളും ഉണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ സാഹസികരും ധീരതയ്ക്ക് പേരുകേട്ടവരും ആയിരുന്നു. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി സ്വജീവന്‍ വെടിയാന്‍പോലും തയ്യാറായിരുന്ന ദേശസ്‌നേഹികളുടേതായ ആദര്‍ശോജ്ജ്വലമായ പോയകാലം കളരി സംസ്‌കാരത്തിന്റെ സൃഷ്ടിയാണ്. ശാസ്ത്രീയമായി കളരിയഭ്യസിക്കുന്നത് ഫിറ്റ്‌നസിനു സഹായിക്കുന്ന ഒന്നാണ്. കളരിപ്പയറ്റിന്റെ ഉദ്ഭവം പലതരം വിശ്വാസങ്ങള്‍ കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് നിലനില്‍ക്കുന്നു. […]

ഇരുട്ടുകടൈ ഹല്‍വ

വര്‍ഷങ്ങള്‍ക്കുമുന്‍പ് പുനലൂര്‍നിന്നും തിരുനെല്‍വേലിയിലേക്കുള്ള മീറ്റര്‍ഗേജ് ട്രെയിന്‍ യാത്രയ്ക്കിടെ ഓരോ സ്‌റ്റേഷനിലും വണ്ടി നിര്‍ത്തുമ്പോള്‍ കുറേയാളുകള്‍ വണ്ടിക്കടുത്തേക്ക് വരും. അവര്‍ ചെറിയതും വലുതുമായ പാത്രങ്ങള്‍ യാത്രക്കാരുടെ കൈവശം കൊടുത്തുവിടും. കൗതുകകരമായൊരു കാഴ്ചയായിരുന്നു അത്. എന്തിനാണ് ഈ ഒഴിഞ്ഞ പാത്രങ്ങള്‍ അവര്‍ കൈമാറുന്നത്. ജിജ്ഞാസ അടക്കാനാവാതെ അന്ന് ചോദിച്ചു. അവര്‍ പറഞ്ഞു പാത്രം തന്നയക്കുന്നത് തിരുനെല്‍വേലി ഹല്‍വ വാങ്ങാനാണ്. ഞങ്ങള്‍ ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരാണ്. കാലം കടന്നുപോയി. കുന്നുകള്‍ക്കും മലകള്‍ക്കുമിടയിലൂടെ കണ്ണറ പാലം കയറി കൂവിപ്പോയിരുന്ന പുനലൂര്‍ മീറ്റ്‌ഗേജ് […]

പാമ്പെന്നു പറയരുത്

ധൈര്യശാലിയുമൊന്നു പതറും. ആകാരത്തില്‍ ചെറുതെങ്കിലും പാമ്പുകളെ നമ്മുക്കെല്ലാം ഭയമാണ്. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നാണല്ലോ പഴമൊഴി. എന്നാല്‍ കൈപ്പുറം അബ്ബാസ് എന്ന മുപ്പതൊന്‍പതുകാരന് പാമ്പുകളെ പേടിയില്ല. ഉഗ്ര വിഷമുളള പാമ്പുകളോട് ചങ്ങാത്തം കൂടിയും സല്ലപിച്ചും കഴുത്തില്‍ ഹാരമായണിഞ്ഞുമൊക്കെയാണ് ഇയാള്‍ വ്യത്യസ്തനാകുന്നത്. കിണറ്റിലോ പറമ്പിലോ എവിടെയായാലും പാമ്പിനെ പിടിക്കാനായി അബ്ബാസിന്റെ സഹായം തേടിയാല്‍ ഞൊടിയിടയില്‍ അബ്ബാസ് സ്ഥലത്ത് പറന്നെത്തും. എത്ര വിഷമേറിയ സര്‍പ്പമായാലും നിമിഷങ്ങള്‍ക്കകം അബ്ബാസിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിട്ടുമുണ്ടാകും. അബ്ബാസ് പാമ്പു പിടുത്തം ആരംഭിച്ചിട്ട് ഇരുപത്തിരണ്ടു വര്‍ഷത്തിലധികമായി. പാമ്പുകളെ […]

Categories

Recent Posts

Designer Institute of Interior Design

2018 MAY ISSUE

2018 MAY ISSUE

2018 MAY ISSUE