മക്കളെ റോഡ് സൈഡ് കൗണ്‍സലിങ്ങിന് വിടണോ?

സ്‌കൂളില്‍ നല്ല കുട്ടി. എല്ലാവരും മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവന്‍. ദീപു. പഠനത്തില്‍ ഒന്നാമനാണ്. കുറേ നാളുകള്‍ക്കുശേഷമാണ് അവന്റെ കൂട്ടുകാരില്‍ പലരും തിരിച്ചറിഞ്ഞത് അവന് സ്‌ക്കൂളില്‍ ഒരു സ്വഭാവവും വീട്ടില്‍ മറ്റൊരു സ്വഭാവവുമാണെന്ന്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു, നിന്ന നില്പില്‍ കണ്ണു നിറയുന്നു. അച്ഛനോടോ അമ്മയോടോ എന്നില്ല, ആരോടും തര്‍ക്കിക്കും. താന്‍ ആഗ്രഹിക്കുന്നതെന്തോ അതവന് കിട്ടിയേ മതിയാകൂ. രണ്ടുതരത്തിലുള്ള സ്വഭാവം. ഇത് ദീപുവിന്റെ മാത്രം പ്രത്യേകതയല്ല. കൗമാരക്കാരായ പലരുടെയും പ്രത്യേകതയാണ്. കുട്ടികളുടെ പിടിവാശിക്കുമുന്നില്‍ മാതാപിതാക്കള്‍ പലപ്പോഴും പലതും കണ്ണടയ്ക്കുന്നു. അവര്‍ ആഗ്രഹിക്കുന്നതെന്തും […]

യു ടേണ്‍

യാത്രയ്ക്കിടയില്‍ തിരക്കുകുറഞ്ഞ ബസ് സ്‌റ്റോപ്പി നടുത്തുവച്ചാണ് എന്റെ വിദ്യാലയത്തിലെ മുന്‍ അദ്ധ്യാപകനെ കണ്ടുമുട്ടിയത്. ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേതന്നെ അദ്ദേഹം ജോലിയില്‍നിന്നും വിരമിച്ചിരുന്നു. സ്‌കൂളിലെ പൊതു പരിപാടികള്‍ക്കും യാത്രയയപ്പു സമ്മേളനങ്ങളിലും മുടങ്ങാതെ വരുന്ന സാറിനോട് എനിക്ക് പ്രത്യേക താല്പര്യം തോന്നിയിരുന്നു. കുശലാന്വേഷണങ്ങള്‍ക്കുശേഷം ഒട്ടനവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തിലേക്ക് കടന്നുവന്നു. എന്തിനെക്കുറിച്ചും അദ്ദേഹത്തിന് തന്റേതായ അഭിപ്രായമുണ്ടായിരുന്നു. എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞതിനോടൊപ്പം എന്നെ ഉപദേശിക്കുവാനും മറന്നില്ല. ”സാമൂഹ്യ പ്രവര്‍ത്തനമൊക്കെ നല്ലതാണ്. ഒപ്പം സ്വന്തം കാര്യവും നോക്കണേട്ടോ….” സ്‌നേഹം ഉറപ്പിക്കുവാനും […]

അമ്മയുടെ വിരല്‍ത്തുമ്പിലെ കുഞ്ഞ്‌

ഏതൊരമ്മയ്ക്കും തന്റെ കുഞ്ഞ് വളരെ വേഗം വളര്‍ന്നുകാണാനാണിഷ്ടം. ശൈശവത്തിന്റെയും ബാല്യത്തിന്റെയും സൗന്ദര്യം ഒന്നുവേറെ തന്നെയാണ് എന്നറിയാമെങ്കിലും തന്റെ കുട്ടി പഠിച്ചു മിടുക്കനായി ഉയര്‍ന്ന ഉദ്യോഗസ്ഥനായി തനിക്ക് താങ്ങും തണലുമാകുന്നതും തന്റെ സ്വപ്‌നത്തിന്റെ ഇതളുകള്‍ക്ക് നിറം ചാര്‍ത്തുന്നതും അവര്‍ നിരന്തരം സ്വപ്‌നം കാണുന്നു. മോഹസാക്ഷാത്കാരത്തിനായുള്ള ബദ്ധപ്പാടിനിടയില്‍ കുട്ടിയുടെ ഇളം മനസ്സിലെ സംഗീതം കേള്‍ക്കാന്‍ പല അമ്മമാരും മറന്നുപോകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു വശം. എന്നിട്ടവര്‍ പ്രകൃതിക്കും അവനുമിടയിലെ അതിമനോഹര സംവാദങ്ങള്‍ അവന്റെ യാത്രാ ലക്ഷ്യങ്ങള്‍ക്ക് തടസ്സമായാലോ എന്നു പേടിച്ച്, […]

സ്വാതന്ത്ര്യത്തോടെ വളരട്ടെ..

സ്വതന്ത്രമായ ജീവനുകളാണ് നാമോരോരുത്തരും. ഒന്നിനൊന്ന് വ്യത്യസ്തമായ വേറിട്ട ജീവനുകള്‍. അത്തരം ജീവനുകളെ ചിതറിപ്പോകാതെ ജീവിതഗാനങ്ങളായി നേര്‍വഴിക്കു നടത്താന്‍ നമ്മള്‍ തന്നെ കണ്ടെത്തിയ അല്ലെങ്കില്‍ വിശ്വസിക്കുന്ന ഒന്നാണ് പരസ്പര ബന്ധങ്ങള്‍. അത്തരം ബന്ധങ്ങളാലും ബന്ധനങ്ങളാലും ശക്തരും ചില സമയങ്ങളില്‍ അശക്തരുമാണ് നാം. അത്തരം ബന്ധങ്ങളിലേറ്റം ആഴമേറിയത്; സംശയമില്ല… മാതാപിതാക്കളുമായുള്ള ബന്ധം തന്നെ. മാതാപിതാക്കള്‍ നേര്‍വഴിക്കുതന്നെ മക്കളെ നയിക്കുമാറ് വ്യക്തമായ ചൂണ്ടുപലകയാവണം എന്നാണ് എനിക്ക് പറയാനുള്ളത്. അതിനു നാം ആദ്യം എന്താണ് വേണ്ടത്? നാം അവരോടുകൂടി എപ്പോഴും ഉണ്ട് എന്നൊരു […]

Categories

Recent Posts

Designer Institute of Interior Design

2018 MAY ISSUE

2018 MAY ISSUE

2018 MAY ISSUE