മക്കളുടെ ദാമ്പത്യം തകര്‍ക്കുന്നത് മാതാപിതാക്കളോ

നീര്‍ക്കുമിളകള്‍ പോലെ നമുക്കുചുറ്റും പൊട്ടിത്തകരുന്ന നവദാമ്പത്യബന്ധങ്ങളെ വിലയിരുത്തിക്കൊണ്ട് ”ഈ പുതുതലമുറയ്ക്ക് ഇതെന്തുപറ്റി? ഇവരുടെ പോക്ക് ശരിയായ ദിശയിലല്ല; പണ്ടൊക്കെ ഇങ്ങനെയാണോ? ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വിട്ടുവീഴ്ചാമനോഭാവം തീരെയില്ല” എന്നിങ്ങനെ യുവതലമുറയെ പഴിക്കാനും വിധിയെഴുതാനും മാതാപിതാക്കളുടെ തലമുറ രണ്ടാമതൊന്ന് ആലോചിക്കാറില്ല. എന്നാല്‍ ഇപ്പോഴത്തെ ചെറുപ്പക്കാരെ കുറ്റംപറയുന്ന മാതാപിതാക്കളുടെ ഈ തലമുറ അവരുടെ ചെറുപ്പകാലത്ത് അവരുടെ മാതാപിതാക്കളില്‍ നിന്ന് ഇത്തരം പഴികള്‍ കേട്ടുകഴിഞ്ഞവരായിരിക്കാം! കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണു കുടുംബ ങ്ങളിലേക്ക് പരിണമിച്ച കുടുംബവ്യവസ്ഥിതിയിലെ കണ്ണികളാണ് പല ന്യൂജനറേഷന്‍ മാതാ പിതാക്കളും. മക്കളുടെ […]