ഇടമലക്കുടിയുടെ ഇതിഹാസം അവസാനിക്കുന്നുവോ

നി എങ്ങോട്ടാണ്? ”ഇനി-” രവി പറഞ്ഞു. അരയാലിലകളില്‍ കാറ്റുവീശി. ”ഖസാക്കിലിയ്ക്ക്,” രവി പറഞ്ഞു. ഏറുമാടങ്ങളില്‍ ഒന്ന് സര്‍വത്ത് പീടികയായിരുന്നു. പീടികക്കാരന്‍ ആളുകളെ വെറുതെ വിടുന്ന കൂട്ടത്തിലായിരുന്നില്ല. ഒരു ഗ്ലാസ് സര്‍വത്തു കുടിച്ചു തീരുന്നതിനിടയില്‍ രവി ഖസാക്കി ലേക്കാണെന്നും അവിടുത്തെ മാസ്റ്ററാവാന്‍ പോവുകയാണെന്നുമൊക്കെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ”അപ്പോ അവടെ ഷ്‌കോള്‌ണ്ടോ?””ഞാന്‍ ചെന്നിട്ടു വേണം തൊടങ്ങാന്‍” രവി വിവരിച്ചു. ഏകാധ്യാപകവിദ്യാലയമാണ്. ജില്ലാബോര്‍ഡിന്റെ പുതിയ പദ്ധതിയാണ്. രവി ചിരിച്ചു. -ഖസാക്കിന്റെ ഇതിഹാസം ഒറ്റയൊരാള്‍ ചെന്ന് തുടങ്ങിയ ഒന്നിലധികം വിദ്യാലയങ്ങളുണ്ട് നമ്മുടെ നാട്ടില്‍. […]