പെരുവനത്തിൻ്റെ പെരുമ

ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതം, ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടക സംഗീതം – ഇതുപോലെ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു മേളപാരമ്പര്യം കേരളത്തിനു മാത്രം സ്വന്തമായുണ്ട്. ചെണ്ട, മിഴാവ്, ഇടക്ക, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, ഇലത്താളം, ശംഖ്, ഒക്കെ സമന്വയിപ്പിച്ചുള്ള താളമേളങ്ങള്‍ മലയാളി സംസ്‌ക്കാരത്തില്‍ ജീവവായുവായി എക്കാലവും നിറഞ്ഞു നില്‍ക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ അര്‍പ്പണവും അദ്ധ്വാനവുംകൊണ്ട് ‘മേള കുലപതി’യെന്ന പദവിക്കര്‍ഹനാകുന്ന സമുന്നത വ്യക്തിത്വമാണ് പെരുവനം കുട്ടന്‍മാരാരുടേത്. ജനനം 1953 നവംബര്‍ 25ന്. അച്ഛന്‍ പ്രശസ്ത മേളവിദഗ്ധനായിരുന്ന പെരുവനം അപ്പുമാരാര്‍. […]

കോട്ടയം പുഷ്പനാഥിന് ആദരാഞ്ജലികൾ

ജീവിതത്തിലൊരിക്കലെങ്കിലും അപസര്‍പ്പക കഥകള്‍ വായിക്കാത്തവരുണ്ടോ? ഇല്ല എന്നു തന്നെയാവും ഭൂരിപക്ഷം പേരുടെയും ഉത്തരരമെങ്കിലും വായിക്കാത്തവരും കണ്ടേക്കാം, അതു തികച്ചും സ്വാഭാവികം. എന്നാല്‍ മലയാളത്തിലെ അപസര്‍പ്പക നോവലുകള്‍ വായിച്ചിട്ടുള്ളവരില്‍ കോട്ടയം പുഷ്പനാഥിനെ അറിയാത്തവരുണ്ടോ? ഉണ്ടെങ്കില്‍ അതു തികച്ചും അസ്വഭാവികം. കാരണം മലയാള അപസര്‍പ്പക നോവല്‍ രംഗത്തെ കിരീടം വക്കാത്ത രാജാവാണ് കോട്ടയം പുഷ്പനാഥ്. കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് എത്രയോ തലമുറകള്‍ കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്റ്റീവ് നോവലുകളും മാന്ത്രിക നോവലുകളും വായിച്ചു കൊണ്ടേയിരിക്കുന്നു. പുഷ്പനാഥിന്റെ ആദ്യനോവലായ ‘ചുവന്ന മനുഷ്യന്‍’ മുതല്‍ നാനൂറ്റിയമ്പതിനു […]

കലാശാല ബാബുവിന് ആദരാഞ്ജലികൾ

സില്‍വര്‍ലൈന്‍ മാഗസിന്‍ 2012 ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തില്‍ കലാശാലാ ബാബുവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്  വില്ലന്‍ഭാവങ്ങളില്ലാതെ കലാശാല ബാബു ‘കലാശാല ബാബു’ എന്ന പേരു കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ച ഒരു പിടി വില്ലന്‍ കഥാപത്രങ്ങളായിരിക്കും. തനതായ അഭിനയശൈലിയിലൂടെ സിനിമാരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച്, ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ കലാശാല ബാബുവിൻ്റെ കലാ ജീവിത മുഹൂര്‍ത്തങ്ങളെക്കുറിച്ചറിയാനാണ് തൃപ്പൂണിത്തുറയിലുളള റോയല്‍ ഗാര്‍ഡന്‍ അപ്പാര്‍ട്ടമെൻറിലെ 10 സി ഫ്‌ളാറ്റിലെത്തിയത്. ഷോക്കേയ്‌സിനോടു ചേര്‍ന്നുളള ആട്ടുകട്ടിലില്‍ ഭാര്യയ്ക്കും […]

Categories

Recent Posts

Designer Institute of Interior Design

2018 MAY ISSUE

2018 MAY ISSUE

2018 MAY ISSUE