പെരുവനത്തിൻ്റെ പെരുമ

ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനി സംഗീതം, ദക്ഷിണേന്ത്യയിലെ കര്‍ണ്ണാടക സംഗീതം – ഇതുപോലെ നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു മേളപാരമ്പര്യം കേരളത്തിനു മാത്രം സ്വന്തമായുണ്ട്. ചെണ്ട, മിഴാവ്, ഇടക്ക, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, ഇലത്താളം, ശംഖ്, ഒക്കെ സമന്വയിപ്പിച്ചുള്ള താളമേളങ്ങള്‍ മലയാളി സംസ്‌ക്കാരത്തില്‍ ജീവവായുവായി എക്കാലവും നിറഞ്ഞു നില്‍ക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ അര്‍പ്പണവും അദ്ധ്വാനവുംകൊണ്ട് ‘മേള കുലപതി’യെന്ന പദവിക്കര്‍ഹനാകുന്ന സമുന്നത വ്യക്തിത്വമാണ് പെരുവനം കുട്ടന്‍മാരാരുടേത്. ജനനം 1953 നവംബര്‍ 25ന്. അച്ഛന്‍ പ്രശസ്ത മേളവിദഗ്ധനായിരുന്ന പെരുവനം അപ്പുമാരാര്‍. […]

ഇടമലക്കുടിയുടെ ഇതിഹാസം അവസാനിക്കുന്നുവോ

നി എങ്ങോട്ടാണ്? ”ഇനി-” രവി പറഞ്ഞു. അരയാലിലകളില്‍ കാറ്റുവീശി. ”ഖസാക്കിലിയ്ക്ക്,” രവി പറഞ്ഞു. ഏറുമാടങ്ങളില്‍ ഒന്ന് സര്‍വത്ത് പീടികയായിരുന്നു. പീടികക്കാരന്‍ ആളുകളെ വെറുതെ വിടുന്ന കൂട്ടത്തിലായിരുന്നില്ല. ഒരു ഗ്ലാസ് സര്‍വത്തു കുടിച്ചു തീരുന്നതിനിടയില്‍ രവി ഖസാക്കി ലേക്കാണെന്നും അവിടുത്തെ മാസ്റ്ററാവാന്‍ പോവുകയാണെന്നുമൊക്കെ മനസ്സിലാക്കി കഴിഞ്ഞിരുന്നു. ”അപ്പോ അവടെ ഷ്‌കോള്‌ണ്ടോ?””ഞാന്‍ ചെന്നിട്ടു വേണം തൊടങ്ങാന്‍” രവി വിവരിച്ചു. ഏകാധ്യാപകവിദ്യാലയമാണ്. ജില്ലാബോര്‍ഡിന്റെ പുതിയ പദ്ധതിയാണ്. രവി ചിരിച്ചു. -ഖസാക്കിന്റെ ഇതിഹാസം ഒറ്റയൊരാള്‍ ചെന്ന് തുടങ്ങിയ ഒന്നിലധികം വിദ്യാലയങ്ങളുണ്ട് നമ്മുടെ നാട്ടില്‍. […]

മക്കളെ റോഡ് സൈഡ് കൗണ്‍സലിങ്ങിന് വിടണോ?

സ്‌കൂളില്‍ നല്ല കുട്ടി. എല്ലാവരും മാതൃകയാക്കാന്‍ ആഗ്രഹിക്കുന്നവന്‍. ദീപു. പഠനത്തില്‍ ഒന്നാമനാണ്. കുറേ നാളുകള്‍ക്കുശേഷമാണ് അവന്റെ കൂട്ടുകാരില്‍ പലരും തിരിച്ചറിഞ്ഞത് അവന് സ്‌ക്കൂളില്‍ ഒരു സ്വഭാവവും വീട്ടില്‍ മറ്റൊരു സ്വഭാവവുമാണെന്ന്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്നു, നിന്ന നില്പില്‍ കണ്ണു നിറയുന്നു. അച്ഛനോടോ അമ്മയോടോ എന്നില്ല, ആരോടും തര്‍ക്കിക്കും. താന്‍ ആഗ്രഹിക്കുന്നതെന്തോ അതവന് കിട്ടിയേ മതിയാകൂ. രണ്ടുതരത്തിലുള്ള സ്വഭാവം. ഇത് ദീപുവിന്റെ മാത്രം പ്രത്യേകതയല്ല. കൗമാരക്കാരായ പലരുടെയും പ്രത്യേകതയാണ്. കുട്ടികളുടെ പിടിവാശിക്കുമുന്നില്‍ മാതാപിതാക്കള്‍ പലപ്പോഴും പലതും കണ്ണടയ്ക്കുന്നു. അവര്‍ ആഗ്രഹിക്കുന്നതെന്തും […]

ജീവിതം ഒരു അന്വേഷണം

കൗമാരത്തില്‍ മനസിലുദിച്ച ഒരു ചോദ്യം ദശാബ്ദങ്ങളായി അതിനുത്തരം അന്വേഷിക്കുന്നു, കിട്ടിയില്ല. അന്വേ ഷണം ഇന്നും തുടരുന്നു. മരണമോ ഉത്തരമോ ആദ്യമെന്ന് നിശ്ചയമില്ല. ഇത്തരമൊരു അന്വേഷണപഥത്തിലത്രേ ജോണ്‍ മാത്യു. ജീവിതത്തോടുള്ള കാഴ്ചപ്പാടുകള്‍ പലര്‍ക്കും പലവിധത്തില്‍ ആണ്. എന്നും സന്തോഷവാനായി ഇരിക്കുക; അതിനു കഴിയുന്നത് ഒരു ഭാഗ്യമാണ്. 75 -ാമത്തെ വയസ്സിലും ഊര്‍ജ്ജസ്വലനായി തന്റേതായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി കഴിയുകയാണ് ജോണ്‍ മാത്യു. ““പ്രായം ഒന്നിനും ഒരു തടസ്സമല്ല, സമയം ഒരിക്കലും എനിക്ക് തികയാതെ വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ വെറുതെ ശിഷ്ടകാലം തീര്‍ക്കാന്‍ […]

മക്കളുടെ ദാമ്പത്യം തകര്‍ക്കുന്നത് മാതാപിതാക്കളോ

നീര്‍ക്കുമിളകള്‍ പോലെ നമുക്കുചുറ്റും പൊട്ടിത്തകരുന്ന നവദാമ്പത്യബന്ധങ്ങളെ വിലയിരുത്തിക്കൊണ്ട് ”ഈ പുതുതലമുറയ്ക്ക് ഇതെന്തുപറ്റി? ഇവരുടെ പോക്ക് ശരിയായ ദിശയിലല്ല; പണ്ടൊക്കെ ഇങ്ങനെയാണോ? ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് വിട്ടുവീഴ്ചാമനോഭാവം തീരെയില്ല” എന്നിങ്ങനെ യുവതലമുറയെ പഴിക്കാനും വിധിയെഴുതാനും മാതാപിതാക്കളുടെ തലമുറ രണ്ടാമതൊന്ന് ആലോചിക്കാറില്ല. എന്നാല്‍ ഇപ്പോഴത്തെ ചെറുപ്പക്കാരെ കുറ്റംപറയുന്ന മാതാപിതാക്കളുടെ ഈ തലമുറ അവരുടെ ചെറുപ്പകാലത്ത് അവരുടെ മാതാപിതാക്കളില്‍ നിന്ന് ഇത്തരം പഴികള്‍ കേട്ടുകഴിഞ്ഞവരായിരിക്കാം! കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണു കുടുംബ ങ്ങളിലേക്ക് പരിണമിച്ച കുടുംബവ്യവസ്ഥിതിയിലെ കണ്ണികളാണ് പല ന്യൂജനറേഷന്‍ മാതാ പിതാക്കളും. മക്കളുടെ […]

യു ടേണ്‍

യാത്രയ്ക്കിടയില്‍ തിരക്കുകുറഞ്ഞ ബസ് സ്‌റ്റോപ്പി നടുത്തുവച്ചാണ് എന്റെ വിദ്യാലയത്തിലെ മുന്‍ അദ്ധ്യാപകനെ കണ്ടുമുട്ടിയത്. ഞാന്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പേതന്നെ അദ്ദേഹം ജോലിയില്‍നിന്നും വിരമിച്ചിരുന്നു. സ്‌കൂളിലെ പൊതു പരിപാടികള്‍ക്കും യാത്രയയപ്പു സമ്മേളനങ്ങളിലും മുടങ്ങാതെ വരുന്ന സാറിനോട് എനിക്ക് പ്രത്യേക താല്പര്യം തോന്നിയിരുന്നു. കുശലാന്വേഷണങ്ങള്‍ക്കുശേഷം ഒട്ടനവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തിലേക്ക് കടന്നുവന്നു. എന്തിനെക്കുറിച്ചും അദ്ദേഹത്തിന് തന്റേതായ അഭിപ്രായമുണ്ടായിരുന്നു. എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞതിനോടൊപ്പം എന്നെ ഉപദേശിക്കുവാനും മറന്നില്ല. ”സാമൂഹ്യ പ്രവര്‍ത്തനമൊക്കെ നല്ലതാണ്. ഒപ്പം സ്വന്തം കാര്യവും നോക്കണേട്ടോ….” സ്‌നേഹം ഉറപ്പിക്കുവാനും […]

സ്‌ട്രോക്ക് എന്ന വില്ലന്‍

യാതൊരു കുഴപ്പവുമില്ലാതെ സംസാരിച്ചുകൊണ്ടിരുന്നയാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുക. അല്പസമയത്തിനകം മരിക്കുക. ഇത് പ്രായമായവരിലെന്നല്ല ചെറുപ്പക്കാര്‍ക്കിടയിലും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നുണ്ടാകുന്ന മരണങ്ങളുടെ സംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇത്തരം മരണങ്ങള്‍ക്ക് കാരണമാകുന്ന രോഗങ്ങള്‍ പലതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് സ്‌ട്രോക്ക് അഥവാ തലച്ചോറിലുണ്ടാകുന്ന ആഘാതം. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തവാഹിനികളില്‍ (artery) രക്തം കട്ടയായി ഉണ്ടാകുന്ന തടസ്സം മൂലമാണ് സ്‌ട്രോക്കുണ്ടാകുന്നത്. ഇതു സംഭവിച്ച് നിമിഷങ്ങള്‍ക്കകം തലച്ചോറിലെ ആ ഭാഗത്തെ നാഡീകോശങ്ങള്‍ നിര്‍ജീവമായി പ്രവര്‍ത്തന ക്ഷമ മല്ലാ തെയാകുന്നു. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ത്തന്നെ എമര്‍ജന്‍സി കെയര്‍ എടുക്കേണ്ടതും […]

രാമേശ്വരം-സാഗരസംഗമഭൂമിയില്‍

കിഴക്കിന്റെ വെനീസിനേയും പുനലൂരിലെ തൂക്കുപാലത്തെയും പിന്നിട്ട് വാഹനം മുന്നോട്ടു കുതിച്ചുകൊണ്ടിരുന്നു. ഇത് ഞങ്ങള്‍ക്ക് വെറുമൊരു ഉല്ലാസയാത്ര മാത്രമല്ല, യാത്രകളെ ദൂരത്തിന്റെ മൈല്‍ക്കുറ്റികള്‍കൊണ്ടല്ലാതെ അനുഭവങ്ങള്‍കൊണ്ടളക്കാനാണ് ഞങ്ങള്‍ക്കാഗ്രഹം. അതിനാല്‍ ഓരോ യാത്രയും ഞങ്ങളില്‍ പലവിധ സ്വാധീനങ്ങള്‍ ചെലുത്തിയിരുന്നു. ഓരോ തവണത്തെപ്പോലെയും വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങള്‍ നേരിട്ടുകാണാന്‍ തന്നെയായിരുന്നു ഞങ്ങള്‍ സുഹൃത്തുക്കളുടെ ഈ യാത്രയും. ദക്ഷിണേന്ത്യയിലെവിടെ യാത്ര ചെയ്താലും രാമേശ്വരത്ത് എത്തുമ്പോള്‍ ഉണ്ടാകുന്നൊരു അനുഭൂതി നമുക്കുണ്ടാകില്ല. ഇവിടെ പ്രകൃതി രണ്ടേ രണ്ടു നിറങ്ങളാല്‍ നമ്മെ അമ്പരപ്പിക്കുന്നു; മണലിന്റെ വെണ്‍മയും കടലിന്റെയും ആകാശത്തിന്റെയും നീലയും. […]

സാറാമ്മക്കുട്ടിയുടെ അച്ചായന്‍

നിസ്സാര കാരണങ്ങളുടെ പേരില്‍ തകര്‍ന്നുപോകുന്ന ഇന്നത്തെ ദാമ്പത്യ ബന്ധങ്ങള്‍ക്കിടയില്‍ മാളിയേക്കല്‍ ജോര്‍ജിന്റെയും സാറാമ്മയുടെയും ദാമ്പത്യം ഒരു ആഘോഷംതന്നെയാണ്. നീണ്ട അമ്പത്താറുവര്‍ഷത്തെ സംതൃപ്ത ദാമ്പത്യ ജീവിതം ആഘോഷമാക്കുന്ന ഇവര്‍ ഇന്നും അന്നും എന്നും ഭാര്യാഭര്‍തൃബന്ധത്തിന്റെ തീവ്രതയും മഹനീയതയും കാത്തു സൂക്ഷിക്കാനി ഷ്ടപ്പെടുന്നവരാണ്. ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ ജീവിതമാണ് തങ്ങളുടേതെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നു. എറണാകുളം പള്ളിക്കര മാളിയേക്കല്‍ തറവാട്ടിലെ ജോര്‍ജിനു പ്രായം ഇപ്പോള്‍ 82. സാറാമ്മയ്ക്ക് 72ഉം. ഇപ്പോഴും ജോര്‍ജിന്റെ എല്ലാ കാര്യങ്ങളിലും നിഴലായി സാറാമ്മ കൂടെയുണ്ട്. കണ്‍മുന്നില്‍ കിടക്കുന്ന […]

പൊരുത്തം പ്രധാന്യം

വി വാഹവിഷയങ്ങളില്‍ ജാതകപ്പൊരുത്തം പ്രധാനമാണ്. സ്ത്രീജാതകവും പുരുഷജാതകവും തമ്മിലുളള പൊരുത്തം നോക്കി, അതിന്റെ അടിസ്ഥാനത്തിലാണ് വിവാഹം നടത്തണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്. ആ നാളുകാര്‍ തമ്മില്‍ ചേരുമ്പോഴുണ്ടാകുന്ന സന്തോഷവും സന്താനഭാഗ്യങ്ങളും ധനഭാഗ്യവുമെല്ലാം ജാതകം നോക്കുന്നതിലൂടെ ഗണിച്ചെടുക്കാനാകും. സ്ത്രീജാതകമാകുമ്പോള്‍ ഏഴാംഭാവത്തില്‍ ഭര്‍ത്താവിന്റെ ശുഭഗത, എട്ടാം ഭാവമാകുമ്പോള്‍ വൈധവ്യം എന്നീ ദോഷങ്ങള്‍ കാണാവുന്നതാണ്. എട്ടില്‍ പാപഗ്രഹവും രണ്ടില്‍ ശുഭനും വന്നാല്‍ ഭര്‍ത്താവിന് മരണം സംഭവിക്കില്ലെന്നാണ് പറയുന്നത്. ഒമ്പതില്‍ ശുഭന്‍ വന്നാലും ഏഴിലും എട്ടിലുമുളള പാപഗ്രഹങ്ങള്‍ക്ക് പരിഹാരമാണ്. ഭാഗ്യസ്ഥാനത്തില്‍ ശുഭോദയം വന്നാല്‍ ഭര്‍ത്താവും […]

Categories

Recent Posts

Designer Institute of Interior Design

2018 MAY ISSUE

2018 MAY ISSUE

2018 MAY ISSUE