മേഘങ്ങളുടെ വീട്‌

മഴമേഘങ്ങള്‍ക്കിള്‍ക്കിടയില്‍ പീലിവിടര്‍ത്തിനില്‍ക്കുന്നൊരു മയൂരമാണ് മേഘാലയ. ഇന്ത്യയുടെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന ഈ കൊച്ചു സംസ്ഥാനത്തിന്റെ പേരിനര്‍ത്ഥം സാധൂകരിക്കും വിധമാണിവിടെ പ്രകൃതി അതിന്റെ കരവിരുത് പ്രകടമാക്കിയിരിക്കുന്നത്. മേഘാലയ എന്ന പേരിനര്‍ത്ഥം ‘മേഘങ്ങളുടെ വീട്’ (- (abode of clouds)  എന്നാണ്. വേനലില്‍ പോലും പൂമരത്തണലൊരുക്കുന്ന മലനിരകളും മഴക്കാടുകളും ഷോലവനങ്ങളും നയനമനോഹരങ്ങളായ ജലപാതങ്ങളാലും സമൃദ്ധമാണിവിടം. അസമിലെ ഗുഹവത്തിയില്‍നിന്നുമാണ് മേഘാലയയുടെ തലസ്ഥാനനഗരിയായ ഷില്ലോംഗിലെത്തിയത്. ചെന്നിറങ്ങുമ്പോള്‍ത്തന്നെ ആകെ ഒന്നുലയ്ക്കുന്ന കുളിര്. ഏതാനും അടികള്‍ക്കുള്ളിലെ കാഴ്ചയ്ക്കപ്പുറം മൂടല്‍മഞ്ഞിന്റെ മുഖപടം വീഴുന്നു. എന്റെ ലക്ഷ്യം ഷില്ലോംഗായിരുന്നില്ല. പോവേണ്ടത് […]