ദൈവത്തിന്റെ കയ്യൊപ്പുമായി ഒരാള്‍

‘ക്യാൻസര്‍’ എന്ന ഒറ്റ വാക്കിന്റെ ശ്രവണമാത്രയില്‍ത്തന്നെ ‘മരണം’ എന്ന പറയാത്ത വാക്കു കൂടി കേട്ടു നടുങ്ങിനില്‍ക്കുന്നവര്‍ അവസാനത്തെ പ്രതീക്ഷയുടെ തിരിനാളംപോലെ, ജീവശ്വാസം പോലെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്നൊരു പിടിവള്ളിയുണ്ട്. മരണത്തിന്റെ തണുപ്പില്‍നിന്ന് ജീവന്റെ ചൂടിലേക്ക് പിടിച്ചടുപ്പിക്കുന്ന ദൈവത്തിന്റെ കൈ എന്ന പോലെ മുറുകെപ്പിടിക്കുന്നൊരു കൈ. ഡോ. വി.പി. ഗംഗാധരന്റേതാണത്. കാന്‍സര്‍ എന്ന മാരകരോഗം തള്ളിയിട്ടേക്കാവുന്ന നിരാശയുടെ പടുകുഴികളില്‍നിന്ന് ജീവിതത്തിന്റെ വെളിച്ചത്തിലേക്കും, മരുന്നു മണക്കാത്ത സ്വച്ഛതയിലേക്കും ജീവിതത്തിന്റെ നാളം തിരികെ കൊളുത്തിക്കൊടുക്കുന്ന കാവല്‍ മാലാഖയാണ് പലര്‍ക്കും ഇദ്ദേഹം. എറണാകുളം […]