ചലനശേഷി കുറയുന്നുവോ?

മനുഷ്യ ജീവിതത്തില്‍ ചലനശേഷിയുടെ പ്രാധാന്യം ആരും പറഞ്ഞു മനസ്സിലാക്കാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കുഞ്ഞ് ജനിച്ചശേഷം അതിന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ആദ്യമായി കമിഴ്ന്നുകിടക്കാന്‍ പഠിക്കുന്നത്. പിന്നീട് ഇരിക്കുവാനും നില്ക്കുവാനും നടക്കുവാനും പഠിക്കുന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് ഓടുവാനും ചാടുവാനും മറിയുവാനുമൊക്കെ സ്വന്തമായി പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നു. അപ്രകാരം ചലനത്തിന്റെ കാര്യത്തില്‍ നൂറുശതമാനവും സ്വാതന്ത്ര്യം നേടുന്നു. പ്രത്യേകിച്ച് അപകടങ്ങളോ അസുഖങ്ങളോ ചലനശേഷിയെ ബാധിച്ചില്ലെങ്കില്‍ ആയുസ്സിന്റെ അവസാന കാലഘട്ടംവരെ വലിയ ബുദ്ധിമുട്ടുകളില്ലാതെ ചലനശേഷിയും തദ്വാരാ ചലന സ്വാതന്ത്ര്യവും […]

ജീവിതാന്ത്യ പരിചരണം ഒരവകാശം

നല്ല ഒരു ജീവിതാവസാനം വയോജന ശുശ്രൂഷയുടെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. എല്ലാ മനുഷ്യരും നല്ല ഒരു ജീവിതാന്ത്യത്തിനുവേണ്ടി വളരെയധികം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ്. ഇതിലേക്ക് ഏറ്റവുമധികം സഹായിക്കുന്നത് പാലിയേറ്റീവ് കെയര്‍ എന്ന പരിചരണമാണ്. മാറാവ്യാധികള്‍ പിടിപെടുന്ന മനുഷ്യരുടെ ജീവിത ദൈര്‍ഘ്യത്തെക്കാളുപരി ജീവിത ഗുണനിലവാരത്തിന് പ്രാധാന്യം നല്‍കിയാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള രോഗികളുടെ വേദനകളും വിഷമതകളും കൂടാതെ ഈ അസുഖത്തോടനുബന്ധിച്ച് ആ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ക്കും ഒരു പരിധിവരെയെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുകയാണ് പാലിയേറ്റീവ് […]