കഥയുടെ നിലയ്ക്കാത്ത ഘടികാരങ്ങള്‍

ഈ ലോകം നിമ്മിക്കപ്പെട്ടിരിക്കുന്നത് ഇഷ്ടികകള്‍ കൊണ്ടല്ല, കഥകള്‍ കൊണ്ടാണ്.” അതുകൊണ്ടാണ് നമ്മള്‍ കഥയറിഞ്ഞോ എന്നു ചോദിക്കുന്നതും, ‘കഥ കഴിഞ്ഞു’ എന്ന് വളരെ സാധാരണമായും ഒക്കെ പറയുന്നത്. ചലനം നിലച്ച ഒരു ഘടികാരത്തിന്റെ കഥയെക്കുറിച്ച് മലയാളിക്കു പറഞ്ഞുകൊടുത്ത് മലയാള കഥാലോകത്തില്‍ ഇടം നേടിയ കഥാകൃത്താണ് സുഭാഷ് ചന്ദ്രന്‍. എഴുതിയ കഥകള്‍ ഇരുപത്തഞ്ചു മാത്രമെങ്കിലും അവയെല്ലാം മലയാളി വായനക്കാര്‍ സ്വന്തം ഹൃദയത്തിലേറ്റി. രണ്ട് സര്‍വകലാശാലകള്‍ അവയില്‍ രണ്ട് കഥാപുസ്തകങ്ങള്‍ പാഠ്യവിഷയത്തിലുള്‍പ്പെടുത്തി.കേരള സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു. […]