ഭൂമിയുടെ അവകാശികള്‍

എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നൊക്കെ നമ്മില്‍ പലരും പറയാറുണ്ട്. എന്നാല്‍ നമ്മില്‍ എത്രപേര്‍ ഇത്തരത്തില്‍ എല്ലാ ജീവികളേയും സഹവര്‍ത്തിത്വ മനോഭാവത്തോടെ കാണാറുണ്ട്? ഒരു ജീവിയെയെങ്കിലും കാരുണ്യത്തോടെ യാതൊരു ലാഭേച്ഛയും കൂടാതെ സ്‌നേഹിച്ചു വളര്‍ത്താന്‍ ഇന്നത്തെ തിരക്കേറിയ ജീവിതത്തിനിടെ എത്രപേര്‍ സമയം കണ്ടെത്തുന്നുണ്ട്? അറിഞ്ഞുകൂടാ. തന്റെ താമസ സ്ഥലത്തെ എല്ലാ ജീവികള്‍ക്കുമുള്ള ഒരു സ്‌നേഹവീടായിക്കണ്ട് മാറ്റിയിരിക്കുകയാണ് പുല്ലേപ്പടി ഐ.എഫ്.പി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നാല് ബിയില്‍ താമസിക്കുന്ന പി.എ. ബാബു. ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രൊജക്റ്റില്‍ അസിസ്റ്റന്റ് ഓപ്പറേറ്ററായ ഇദ്ദേഹത്തിന്റെ ദിനങ്ങള്‍ […]