വിവാഹമോചനവും ദമ്പതീ വിരഹവും

മക്കള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ ജാതിമതഭേദമന്യേ കേരളീയര്‍ ജ്യോത്സ്യനെ കാണുക പതിവാണല്ലോ. ദമ്പതികളുടെ ജീവിതം ദീര്‍ഘായുസ്സോടെ സമ്പല്‍സമൃദ്ധവും ഐശ്വര്യപ്രദവും സുഖകരവുമായിരിക്കണമെന്നാണ് അച്ഛനമ്മാര്‍ ആഗ്രഹിക്കുക. നക്ഷത്രപ്പൊരുത്തവും ജാതകപ്പൊരുത്തവും മാത്രമല്ല മനപ്പൊരുത്തവും കൂടിയില്ലെങ്കില്‍ ദാമ്പത്യം തകരുകതന്നെ ചെയ്യും. ജീവിതപങ്കാളിയുടെ ആയുസ്സ്, സ്വഭാവം, മനസ്സ്, ധനസ്ഥിതി, സന്താനയോഗം ഇത്യാദി കാര്യങ്ങള്‍ അയാളുടെ ജാതകഗ്രഹനിലയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ജാതകച്ചേര്‍ച്ച സുഖകരമായ ജീവിതം പ്രദാനം ചെയ്യും.

ഇന്ന് വിവാഹമോചന കേസുകളും ദമ്പതീ വിരഹങ്ങളും പെരുകുവാനുള്ള കാരണം ശരിയാംവണ്ണം പൊരുത്ത പരിശോധന നടത്താത്തതു തന്നെയാണ്.

ജാതകത്തില്‍ ഏഴാംഭാവം കളത്രസ്ഥാനമാണ്; സ്ത്രീക്കാണെങ്കില്‍ ഭര്‍തൃസ്ഥാനവും കളത്രകാരന്‍ ശുക്രനാണ്. ഭാര്യ, ഭര്‍ത്താവ്, ദാമ്പത്യജീവിതം എന്നിവ ചിന്തിക്കുമ്പോള്‍ ഏഴാംഭാവത്തേയും ശുക്രനേയും ചിന്തിക്കണം.

ജാതകത്തില്‍ ഏഴാംഭാവം കളത്രസ്ഥാനമാണ്; സ്ത്രീക്കാണെങ്കില്‍ ഭര്‍തൃസ്ഥാനവും കളത്രകാരന്‍ ശുക്രനാണ്. ഭാര്യ, ഭര്‍ത്താവ്, ദാമ്പത്യജീവിതം എന്നിവ ചിന്തിക്കുമ്പോള്‍ ഏഴാംഭാവത്തേയും ശുക്രനേയും ചിന്തിക്കണം.
7-ാം ഭാവത്തില്‍

1. പാപദൃഷ്ടിയോടു കൂടിയ രവി നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും.
2. പാപദൃഷ്ടിയോടെ ചൊവ്വ നിന്നാല്‍ വളരെ ചെറുപ്പത്തിലേ വൈധവ്യം അനുഭവിക്കും.
3. മൂന്നോ അതിലധികമോ പാപഗ്രഹങ്ങള്‍ നിന്നാല്‍ വൈധവ്യമാണു ഫലം.
4. ശുഭന്മാരും, പാപന്മാരും നിന്നാല്‍ ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ടാമതൊരുവന്റെ ഭാര്യയാകും.
5. ബലമില്ലാത്ത ഒരു പാപഗ്രഹം ശുഭദൃഷ്ടിയോടു കൂടി നിന്നാല്‍ ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടും.
6. രവിയും ചന്ദ്രനും കൂടി നിന്നാല്‍ ദാമ്പത്യവിയോഗമോ പുത്രവിരഹമോ ഉണ്ടാകും.
7. പാപഗ്രഹത്തിന്റെയോ ശത്രുഗ്രഹത്തിന്റെയോ ദൃഷ്ടിയോടു കൂടി ഒരു ഗ്രഹം സൂര്യനോടു ചേര്‍ന്നു നിന്നാല്‍ ഭാര്യാമരണം സംഭവിക്കും.
8. രവിശുക്രയോഗം വന്നാല്‍ ഭാര്യ വന്ധ്യയാകും.

6. രവിയും ചന്ദ്രനും കൂടി നിന്നാല്‍ ദാമ്പത്യവിയോഗമോ പുത്രവിരഹമോ ഉണ്ടാകും.
7. പാപഗ്രഹത്തിന്റെയോ ശത്രുഗ്രഹത്തിന്റെയോ ദൃഷ്ടിയോടു കൂടി ഒരു ഗ്രഹം സൂര്യനോടു ചേര്‍ന്നു നിന്നാല്‍ ഭാര്യാമരണം സംഭവിക്കും.
8. രവിശുക്രയോഗം വന്നാല്‍ ഭാര്യ വന്ധ്യയാകും.

സ്ത്രീയെ സംബന്ധിച്ചിടത്തോളം 8-ാം ഭാവം മംഗല്യസ്ഥാനമാകുന്നു. അവിടെ പാപഗ്രഹം നിന്നാലും വൈധവ്യം സംഭവിക്കാം. 8 ല്‍ പാപന്‍ നില്‍ക്കുകയും ഉല്‍ശുഭഗ്രഹം നില്‍ക്കുകയും ചെയ്കില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ മരിക്കും. ശുക്രന്‍ കുജനോടു ചേര്‍ന്ന് 9 ല്‍ നിന്നാല്‍ ഒരേസമയം രണ്ടു കളത്രം ഉണ്ടാകും. 7-ാം ഭാവാധിപന്‍ 8 ല്‍ നിന്നാല്‍ ഭാര്യ രോഗിണിയാകും. 7-ാം ഭാവാധിപന്‍ രാഹുയോഗം ചെയ്ത് 8 ല്‍ നിന്നാല്‍ രഹസ്യഭാര്യയുള്ളവനായിരിക്കും. ശുക്രന്‍ ശനിക്ഷേത്രത്തിലോ കുജക്ഷേത്രത്തിലോ നിന്നാല്‍ പരസ്ത്രീ സക്തനാകും. 7-ാം ഭാവാധിപനും ശുക്രനും ചേര്‍ന്ന് ശത്രുക്ഷേത്രത്തില്‍ നില്‍ക്കുകയോ നവാംശകം ചെയ്യുകയോ ചെയ്താല്‍ ഭാര്യ കലഹക്കാരിയും അനുസരണമില്ലാത്തവരുമായിരിക്കും. 7-ാം ഭാവാധിപന്‍ ശുഭയോഗം ചെയ്ത് ദുസ്ഥാനങ്ങളില്‍ നില്‍ക്കുകയും 7 ല്‍ പാപഗ്രഹം നില്‍ക്കുകയും ചെയ്താല്‍ രണ്ടു വിവാഹം കഴിക്കും. ഇങ്ങനെ ഒട്ടേറെ ഗ്രഹസ്ഥിതികള്‍ പരിശോധിച്ചും വിലയിരുത്തിയും മാത്രമേ വിവാഹ വിഷയത്തില്‍ ജാതകങ്ങള്‍ ചേര്‍ക്കാവൂ. ദമ്പതികളുടെ ജാതകങ്ങളിലെ ദോഷഗ്രഹസ്ഥിതികള്‍ക്ക് പരിഹാരമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ചില ദോഷങ്ങള്‍ അനുഭവിക്കേണ്ടതായി തന്നെ വരും. നക്ഷത്രപ്പൊരുത്തങ്ങളും ജാതകപാപസാമ്യവും ദശാസന്ധിദോഷങ്ങളും കൃത്യമായി പരിശോധിച്ചും വിലയിരുത്തി ദീര്‍ഘായുര്‍യോഗങ്ങള്‍, സന്താനയോഗങ്ങള്‍ എന്നിവ നിര്‍ണയിച്ചു സ്ത്രീപുരുഷ ജാതകങ്ങള്‍ ചേര്‍ക്കുകില്‍ വിവാഹമോചനം, ദമ്പതീവിരഹം എന്നിവ ഒഴിവാക്കാന്‍ കഴിയും.

ജ്യോത്സ്യന്‍ വി എസ് സുരേന്ദ്രന്‍
വട്ടയ്ക്കാട്ട് ഹൗസ്, നെച്ചൂര്‍ പി.ഒ ഫോണ്‍ 9656871843