കഴിച്ചുമരിക്കാം

നിലവാരമുള്ള ആഹാരം കഴിക്കുകയല്ല, മറിച്ച് ഇഷ്ടപ്പെട്ടവ ദിനംതോറും ആഹരിക്കുന്നതാണല്ലോ ഇപ്പോള്‍ നമ്മുടെ പൊതു ശീലം. ഇതിനിടയില്‍ എന്തിനു നാം വൃത്തി, നിലവാരം എന്നിങ്ങനെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ ചിന്തിക്കുന്നു അല്ലേ? കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ എണ്‍പതു ശതമാനത്തിനുമേല്‍ ജനങ്ങള്‍ മാംസാഹാരം അറിഞ്ഞോ അറിയാതെയോ ആഹരിക്കുന്നവരാണെന്നാണ് കണക്കുകള്‍. ഒന്നോര്‍ത്തുനോക്കൂ, കഴിഞ്ഞ ഇ രുപതു വര്‍ഷത്തിനിടെ നമ്മള്‍ പുതുതായി കഴിച്ചുതുടങ്ങിയതും നിത്യവും കഴിക്കുന്നതുമായ എത്ര ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടെന്ന്. കേരളത്തിന്റെ ഭക്ഷണത്തോടുള്ള ആര്‍ത്തായില്‍ത്തന്നെ ഹിറ്റായ സാള്‍ട്ട്&പെപ്പര്‍ എന്ന സിനിമയില്‍ ഒരു ഡയലോഗുണ്ട്. ‘എന്ത്, ബീഫ് ഫ്രൈ തീര്യേ? എന്നാ ബീഫ് റോസ്റ്റ് എടുക്ക്’ എന്ന്. അതായത് ഉച്ചയൂണിന് ബീഫോ അതല്ലെങ്കില്‍ എന്തെങ്കിലും മാംസാഹാരമോ ഇല്ലെന്നത് നമുക്ക് ഓര്‍ക്കാന്‍ കൂടി വയ്യ.

ശരീരത്തിന് യാതൊരു ഉപകാരമില്ലാത്തതെന്തോ അതു കഴിക്കാന്‍ ആവേശമോ ആക്രാന്തമോ ആണ് നമുക്ക്. അതിനുത്തമോദാഹരണമാണ് നമ്മുടെ പൊറോട്ടാ ഭ്രാന്ത്. യാതൊരു ഗുണനിലവാരവുമില്ലാത്ത ഒരു ഭക്ഷ്യ പദാര്‍ത്ഥമാണത്. മൈദകൊണ്ടുണ്ടാക്കുന്നതിനാല്‍ത്തന്നെ ഏറ്റവും അപകടകാരിയുമാണത്. ഗോതമ്പ് സംസ്‌ക്കരിച്ച് എടുക്കുമ്പോള്‍ ബാക്കിയാവുന്ന ചണ്ടിയാണ് യഥാര്‍ത്ഥത്തില്‍ മൈദ അല്ലെങ്കില്‍ അമേരിക്കന്‍ മാവ് എന്നു പറയുന്നത്. ഗോതമ്പ് പൊടിക്കുമ്പോള്‍ വേണ്ടതെല്ലാം വേര്‍തിരിച്ചെടുത്ത് അവസാനമായി റവയും വേര്‍തിരിച്ചശേഷം ബാക്കിയാവുന്ന ചണ്ടിയില്‍ അലോക്‌സിന്‍ എന്ന കെമിക്കല്‍ കൂട്ടിച്ചേര്‍ത്ത് മാര്‍ദ്ദവപ്പെടുത്തി ബെന്‍സോയില്‍ പെറോക്‌സൈഡ് എന്ന ബ്ലീച്ചിംഗ് ഏജന്റ് ചേര്‍ത്ത് തയ്യാറാക്കുന്നതാണ് മൈദ. വളരെ വിനാശകാരിയായ ഒരു ഉപോത്പന്നമാണ് മൈദ. ഗോതമ്പുകൊണ്ട് എന്തുണ്ടാക്കി കഴിച്ചാലും അതിനെ ദഹിപ്പിക്കാന്‍ ആമാശയത്തിന് രണ്ടര മൂന്നു മണിക്കൂര്‍ മതി. എന്നാല്‍ മൈദ കൊണ്ടുണ്ടാക്കുന്നവയെ ദഹിപ്പിക്കാന്‍ പതിനാറു മണിക്കൂര്‍ വേണം. അതായത് ‘മുക്കാല്‍ ദിവസം’.പൊറോ ട്ടയോ പഫ്‌സോ ഒന്നുമല്ല യഥാര്‍ത്ഥത്തില്‍ ഉപേക്ഷിക്കേണ്ടത്, മൈദയെത്തന്നെയാണ്. ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്ന വസ്തുവാണ് മൈദ. യാതൊരുവിധ പോഷകഘടകങ്ങളും ഇതിലടങ്ങിയിട്ടില്ല. ആകെയുള്ളത് കൊഴുപ്പാണ്. അതിനാല്‍ത്തന്നെ ദഹനം എന്നത് ആമാശയവും മൈദയും തമ്മിലുള്ള ഒരു റെസ്‌ലിംഗ് മത്സരംതന്നെയായിത്തീരും. രണ്ടേ രണ്ട് കാര്യങ്ങള്‍ക്കാണ് പ്രധാനമായുംനമ്മള്‍ മൈദയുപയോഗിക്കുന്നത്; പൊറോട്ടയുണ്ടാക്കാന്‍, പിന്നെ സിനിമാ പോസ്റ്ററൊട്ടിക്കാന്‍..! മൈദയില്‍ മുക്കിപ്പൊരിച്ച പഴംപൊരിയും ബോണ്ടയും മൈദ ചപ്പാത്തിയും പൊറോട്ടയും പഫ്‌സും ബ്രഡും എല്ലാം കഴിച്ചുകഴിച്ച് മലയാളിയുടെ ആമാശയത്തിന്റെ നില ഇപ്പോള്‍ പരിതാപകരമായിക്കൊണ്ടിരിക്കു കയാണ്.

ഭക്ഷണത്തിലെ ‘മായ’ക്കളികള്‍

റ്റ്‌റോളോ കട്‌ലെറ്റോ ഒക്കെ വാങ്ങുമ്പോള്‍ കാണാവുന്നൊരു കാഴ്ചയുണ്ട്, നമ്മള്‍ ഓര്‍ഡര്‍ ചെയ്താലുടന്‍ അവനില്‍ കയറ്റിയൊരു ചൂടാക്കല്‍. അത്രയുംനേരം സാധാരണ ചില്ലുകൂട്ടില്‍ തണുത്തിരുന്നവയെടുത്താണീ ചൂടാക്കല്‍. 6-7 മണിക്കൂര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ പഫ്‌സ്, റോള്‍സ്, കട്‌ലറ്റ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവയുടെയൊക്കെ ആയുസ്സ്. ഇവയൊക്കെ ഉണ്ടാക്കി എത്ര മണിക്കൂറിനും ദിവസങ്ങള്‍ക്കും ശേഷമാണ് പല ബേക്കറികളും ഹോട്ടലുകാരും വില്‍ക്കുന്നത്? ഇത്തരം ഫുഡില്‍ പഴകുമ്പോള്‍ ഉണ്ടാകുന്ന ട്രാന്‍സ ്ഫാറ്റ് അത്യധികം അപകടകാരിയാണ്. ചിക്കനും ബീഫും മുട്ടയും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന റോളും കട്‌ലെറ്റും ബര്‍ഗറുമൊക്കെ ഇന്ന് മിക്കവരുടേയും പ്രധാനാഹാരങ്ങളാണ്. എത്ര പഴകിയതായാലും വേണ്ടില്ലാ, ചില്ലുകൂട്ടിലെ ലൈറ്റില്‍ അവ വിലാസിതരായി ഇരിക്കുന്നെങ്കില്‍ എന്തും വാങ്ങിക്കഴിക്കാന്‍ സന്നദ്ധനാണിന്നത്തെ മലയാളി. ഇന്ന് ടൂത്ത്‌പേസ്റ്റില്‍ ഉപ്പ്, ഷാമ്പൂവില്‍ പ്രോട്ടീനും മിനറല്‍സും, സോപ്പില്‍ പാലും ബദാമും ചന്ദനവും; കഴിക്കുന്ന ഭക്ഷണത്തില്‍ മാത്രം വിഷം. അതാണ് ഇന്നത്തെ സ്ഥിതി.

കൊലമുറികളാകുന്ന ഹോട്ടലുകള്‍

ഹോട്ടലിലെത്തുമ്പോള്‍ മുന്നിലെ കമ്പികളില്‍ തൂങ്ങിക്കിടക്കുന്ന ചിക്കന്‍ ലെഗ്‌സും ഷവര്‍മ്മയുടെ ശവം കത്തുന്ന മണവുമെല്ലാം അനുഭവിക്കുമ്പോള്‍ വല്ലാത്ത ആവേശത്തോടെ വിടരുകയാണ് മലയാളിയുടെ മുഖം. ഈ സുന്ദരരൂപം പൂണ്ടിരിക്കുന്ന ഭക്ഷണം കഴിക്കുമ്പോള്‍ അവയില്‍ എന്താണടങ്ങിയിരിക്കുന്നതെന്നോ എന്തൊക്കെയാണ് ചേര്‍ക്കുന്നതെന്നോ തിരക്കാന്‍ ആര്‍ക്കും നേരമില്ല. ഭക്ഷണം എളുപ്പം കേടാവാതിരിക്കാനും ആകര്‍ഷകമാക്കാനും ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ആേരാഗ്യത്തിന് ദൂരവ്യാപക ഫലങ്ങളാണ് ഉണ്ടാക്കുക. തുണിക്ക് കളര്‍ നല്‍കാന്‍ ഉപയോഗിക്കുന്ന ഡൈ വരെ ചിക്കന്‍ ചുവപ്പിക്കാന്‍ ഉപയോഗിക്കുന്നതായി ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ബിരിയാണി, ചിക്കന്‍, മീന്‍, ബീഫ് എന്നിവയാണ് കൂടുതലും കളറിംഗിനു വിധേയമാകുന്നത്. മാംസഭക്ഷണങ്ങളില്‍ അജിനോമോട്ടോ (മോണോ സോഡിയം ഗ്ലൂട്ടോമേറ്റ്) പ്രയോഗം കൂടി നടത്തുന്നതോടെ അഴുകിയതും പഴകിയതുമായ സ്വാദ് ഭക്ഷണപ്രിയര്‍ അറിയില്ല.

ഇന്ന് പഴങ്ങള്‍ പോലും കീടനാശിനി വിമുക്തമല്ല. പൂവിടുമ്പോള്‍ തുടങ്ങുന്ന കീടനാശിനി പ്രയോഗം പഴമായി വിപണിയിലെത്തുമ്പോള്‍ അധികരിക്കുന്ന കാഴ്ചയാണിത്. വാക്‌സ് പുരട്ടി തിളക്കംകൂട്ടിയും അമോണിയം കാര്‍ബണേറ്റിട്ട് പഴുപ്പിച്ചും കൃത്രിമ നിറങ്ങളില്‍ മുക്കി നിറംപിടിപ്പിച്ചുമെല്ലാമാണ് ഇന്ന് പഴങ്ങള്‍ വരുന്നത്. തായ്‌ലന്റില്‍നിന്നും കേരള വിപണിയിലെത്തിയ പേരക്കയിലെ പ്രയോഗം ഇത്തിരി കടുത്തതായിരുന്നു. നീല, വയലറ്റ് കളറുകള്‍ മുക്കിയായിരുന്നു, ഇവിടെ അവ മാര്‍ക്കറ്റിലെത്തിയത്.

ഫുഡില്‍ ഫുഡ് കളറുകള്‍, ചേര്‍ത്തിരിക്കണം എന്ന് എന്തോ വാശിപോലെയാണിന്നിവിടെ. ”ബിരിയാണിയാണെങ്കില്‍ മഞ്ഞച്ചിരിക്കണം, ചിക്കനോ നന്നായ് ചുവന്നിരിക്കണം” എന്നതാണ് ഹോട്ടല്‍ മുതലാളിമാര്‍ക്കെല്ലാം. മലയാളിയുടെ ഇഷ്ടവും ഇതിനോടടുത്തുനില്‍ക്കുമ്പോള്‍ കച്ചവടം തകൃതിയാവുന്നു.

ടാന്‍ടാസിന്‍-അലര്‍ജിയുണ്ടാക്കുന്നു, പാന്‍ക്വേഷ്യോ 4 ആര്‍ – രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയ്ക്കുന്നു, ബ്രില്ല്യന്റ് ബ്യൂ – കാന്‍സറുണ്ടാക്കുന്നു, കര്‍മോസിന്‍ എറിത്രോസിന്‍-അള്‍സര്‍ഉണ്ടാക്കുന്നു, സണ്‍സെറ്റ് യെല്ലോ – കാഴ്ച കുറയ്ക്കും. കേരളത്തിലെ ഏതാണ്ടെല്ലാ ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഫുഡ് കളറുകളാണിവ. ഇവയുടെ വില കേള്‍ക്കുമ്പോഴും നമ്മള്‍ ഞെട്ടിയേക്കാം. മിക്കവയ്ക്കും 15-20 രൂപയ്ക്കും ഇടയിലാണ് വില.

വര്‍മ്മ റെവല്യൂഷന്‍

ഗംഗാ നദിക്കരയിലൂടെ നടക്കുമ്പോള്‍ വല്ലാത്തൊരു മനംപുരട്ടുന്ന ഗന്ധം നമുക്ക് അനുഭവപ്പെടും. പാതിവെന്ത് എരിയുന്ന ശവത്തിന്റെ ഗന്ധം. ആ ഗന്ധം ഇന്ന് കേരളത്തിന്റെ ഏതൊരു നിരത്തുവക്കിലും അനുഭവിക്കാം. നേരം അന്തിയാവുമ്പോള്‍ ഈ മണത്തിന്റെ ആരാധകര്‍ മൂക്കുംതുറന്നു പിടിച്ചിറങ്ങും ഷവര്‍മ്മ കഴിക്കാന്‍. കമ്പിയില്‍ കുത്തിയിറക്കിയ ഈ വിഭവത്തിനെന്തായാലും ആരാധകത്തിരക്കായിരുന്നു, തിരുവനന്തപുരത്തെ ഹോട്ടല്‍ലുകാരനൊരുക്കിയ ഷവര്‍മ്മ കഴിച്ചൊരാള്‍ മരിക്കുന്നതുവരെ. അതിനു ശേഷം നിരോധനത്തിന്റെ പേരിലല്‍ കുറച്ചു ദിവസം ഷവര്‍മ്മ അപ്രത്യക്ഷമായി, എന്നാല്‍ ദിവസങ്ങള്‍ക്കകം ഹോട്ടലുകളില്‍ ഷവര്‍മ്മത്തട്ടുകള്‍ തിരികയെത്തി. ഷവര്‍മ്മ എന്നത് ചിക്കനോ മട്ടനോ എല്ലുകളഞ്ഞ് മസാലപുരട്ടി റൊട്ടിയോടൊപ്പം കമ്പിയില്‍ കോര്‍ത്തെടുത്ത് 200-250 ഡിഗ്രിവരെ ചൂടില്‍ വേവിച്ചെടുക്കുന്ന വിഭവമാണ്. എന്തിനാണ് കുഴപ്പം? ഷവര്‍മ്മയ്‌ക്കോ ഒപ്പം വിളമ്പുന്ന മയോണൈസിനോ? അതോ ഉണ്ടാക്കുന്നവനും ഉണ്ടാക്കുന്ന സ്ഥലത്തിനുമോ?

വൃത്തിയൊക്കെ ആര് നോക്കാനാ….?

ഹോട്ടല്‍ അടുക്കളയുടെ വൃത്തി ആര്‍ക്കും ഒരു പ്രശ്‌നമാകാറില്ല. കേരള ത്തിന്റെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളുടെ അടുക്കളകളില്‍ ഈയടുത്ത ദിവസം കയറി യിറങ്ങാന്‍ തുടങ്ങു ന്നതു വരെ ഹോട്ടലിന്റെ അടുക്കള വൃത്തി ഇവിടെ ആര്‍ക്കും ഒരു പ്രശ്‌നമായിരുന്നില്ല. ഭക്ഷണം കഴിക്കുന്നവനും വിളമ്പുന്നവനും തമ്മില്‍ ബന്ധമൊന്നുമില്ലെന്നു കരുതി എന്തു വിഷവും വിളമ്പാമോ? പുറത്തുനിന്നും നോക്കുമ്പോള്‍ കുഴപ്പമൊന്നുമുണ്ടാവില്ലെങ്കിലും അടുക്കളയ്ക്കരികില്‍ തന്നെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊഴുകുന്നുണ്ടാവും. അതിന്റെ മേലേതന്നെ ഫ്രൈ ചെയ്യാനുള്ള മീനും ചിക്കനും സൂക്ഷിച്ചിട്ടുമുണ്ടാകും.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ റെയ്ഡിനെത്തിയപ്പോള്‍ കണ്ട കാഴ്ചകളുടെ റിപ്പോര്‍ട്ടുകള്‍ ആരെയാണ് ഞെട്ടിക്കാത്തത്? എന്തിനാണ് ഹോട്ടലുകളില്‍ അടുക്കള പിന്നാമ്പുറത്തുകൊണ്ട് സ്ഥാപിക്കുന്നത്? അവ മുന്നിലേക്ക് വരട്ടെ. എന്താണ് കഴിക്കു ന്നത്, അവ എങ്ങിനെ യാണ് പാചകം ചെ യ്തത് എന്ന് കഴിക്കു ന്നവര്‍ കൂടി ഒന്നു കാണട്ടെ.