മിഷന്‍വാലി

എല്ലാമുണ്ടായിട്ടും എല്ലാവരുമുണ്ടായിട്ടും ജീവിതസായാഹ്നത്തില്‍ തനിച്ചായി പ്പോകുന്നവര്‍ക്കെല്ലാമായി ഒരു ഇടം എന്ന ആശയം വൃദ്ധസദനങ്ങള്‍ എന്ന പേരില്‍ നാട്ടില്‍ പരിചിതമെങ്കിലും പലതിന്റെയും അവസ്ഥകള്‍ നമ്മെ ഭയപ്പെടുത്തുന്നവയാണ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ജീവിതസായാഹ്നത്തില്‍ തനിച്ചാവുന്നവര്‍ക്കൊരിട മൊരുക്കുകയാണ് ട്രാവന്‍കൂര്‍ ഫൗണ്ടേഷന്‍. ഇവരുടെ ഉടമസ്ഥതയിലുള്ള മിഷന്‍ വാലി എന്ന റിട്ടയര്‍മെന്റ്‌ഹോം അത്തരത്തിലുള്ള ഒന്നാണ്.

കോട്ടയത്ത് കറുകച്ചാലിലാണ് മിഷന്‍വാലി എന്ന റിട്ടയര്‍മെന്റ് ഹോം സ്ഥിതി ചെയ്യുന്നത്. മിഷന്‍വാലി ഒരു സൂപ്പര്‍ ലക്ഷ്വറി റിട്ടയര്‍മെന്റ്‌ഹോം തന്നെയാണ്. എന്തെന്നാല്‍ ത്രീ സ്റ്റാര്‍ നിലവാരത്തിലാണ് ഇവിടെ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

‘അ വീാല മംമ്യ ളൃീാ വീാല’എന്നതാണ് മിഷന്‍വാലിയുടെ മുദ്രാവാക്യം തന്നെ. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ജിജി ഫിലിപ്പ് പറയുന്നു. ”ജീവിതസായാഹ്നത്തില്‍ ഇവിടെ എത്തിച്ചേരുന്നവര്‍ക്ക് അത്യാധുനികമായ സൗകര്യങ്ങളാണ് ഞങ്ങള്‍ ലഭ്യമാക്കുന്നത്. വളരെ ആവേശഭരിതരായ ഒരുകൂട്ടം പ്രൊഫഷണലുകളാണ് തികച്ചും അര്‍പ്പണമനോഭാവത്തോടെ ഞങ്ങള്‍ക്കൊപ്പം ഉള്ളത്.”

മിഷന്‍വാലി എന്നത് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ സായാഹ്നത്തിന്റെ സൗഖ്യം ആസ്വദിക്കാന്‍ പറ്റിയ ഒരിടം തന്നെയാണ്. സ്വന്തം വീടുപോലൊരിടം. ഇവിടെയെത്തുമ്പോള്‍ നമുക്കത് അനുഭവവേദ്യമാ

മിഷന്‍വാലി എന്നത് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ സായാഹ്നത്തിന്റെ സൗഖ്യം ആസ്വദിക്കാന്‍ പറ്റിയ ഒരിടം തന്നെയാണ്. സ്വന്തം വീടുപോലൊരിടം. ഇവിടെയെത്തുമ്പോള്‍ നമുക്കത് അനുഭവവേദ്യമാകും. അറുപതു വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാണ് മിഷന്‍വാലിയില്‍ പ്രവേശനം. ഇവിടെ അംഗമാകുന്നവര്‍ക്ക് നിലവാരമുള്ള ജീവിതസാഹചര്യത്തിനൊപ്പം ആരോഗ്യപരിചരണം, മെഡിക്കല്‍ എയ്ഡ്, റിക്രിയേഷന്‍, സോഷ്യല്‍ ആക്റ്റിവിറ്റീസ്, ഉയര്‍ന്ന നിലവാരത്തിലുള്ള പരിസരങ്ങള്‍ എന്നിവ ഓരോരുത്തരുടെയും അഭിരുചിക്കനുസൃതമായ വിനോദോപാധികള്‍ അടക്കം ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. നിലവില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ വാലിയില്‍ ഇപ്പോള്‍ ആറ് അന്തേവാസികളാണുള്ളത്. അവരില്‍ രണ്ടുപേര്‍ ശയ്യാവലംബികളും ഒരാള്‍ ഡിമെന്‍ഷ്യ ബാധിച്ച ആളുമാണ്. രോഗങ്ങള്‍ എന്തുതന്നെയായാലും മിഷന്‍വാലിയില്‍ നിങ്ങള്‍ക്കും അംഗമാകാം. പിന്നെ നിങ്ങളെ ഞങ്ങള്‍ ഏറ്റെടുക്കുന്നു. മരണം വരെയും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.” ജിജി ഫിലിപ്പ് പറയുന്നു.

കറുകച്ചാലില്‍ തന്നെയുള്ള വിശാലമായൊരു കുന്നിന്‍പുറത്ത് 2.26 ഏക്കറില്‍ മിഷന്‍വാലിയുടെ പൂര്‍ണരൂപത്തിലുള്ള കാമ്പസ് ഒരുങ്ങി വരികയാണ്. ഒരു റിസോര്‍ട്ടിന്റെയോ വലിയൊരു വിനോദകേന്ദ്രത്തിന്റെയോ പോലെ പ്രായം ആഘോഷിക്കാനൊരിടം. ഇവിടെ പ്രവേശനത്തിന് ഒരാള്‍ക്ക് 18 ലക്ഷം രൂപയാണ് ലീസ് ഡെപ്പോസിറ്റ്. അതായത് അറുപതു വയസ്സുള്ള ഒരാള്‍ മിഷന്‍വാലിയില്‍ അംഗമാകുമ്പോള്‍ ഒരു ക്വോഷന്‍ ഡെപ്പോസിറ്റ് പോലെ 18 ലക്ഷം രൂപ നല്‍കണം. 50 വര്‍ഷമാണ് ഈ ലീസിന്റെ കാലാവധി. ഈ പതിനെട്ടു ലക്ഷം മുടക്കുമ്പോള്‍ ആ വ്യക്തിയും മിഷന്‍വാലിയുടെ ഉടമകളിലൊരാളാവുന്നു.”സ്ഥലം വാങ്ങിയതിനും സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ചെലവഴിച്ച തുകയിലേക്കാണിപ്പോള്‍ ഇത്രയും തുക ലീസായി വാങ്ങുന്നത്. കാലാന്തരത്തില്‍ തുക കുറയും.” എന്ന് ജിജി ഫിലിപ്പ്. ഈ ലീസിന്റെ കാലാവധി 50 വര്‍ഷമാണ്. എന്നാല്‍ തുക മുടക്കിയ വ്യക്തി മരണപ്പെട്ടാലോ മിഷന്‍വാലി വിട്ടുപോയാലോ അയാള്‍ക്കോ അവകാശികള്‍ക്കോ ഈ ലീസ് തുക തിരികെ ലഭിക്കുന്നതാണ്. അല്ലെങ്കില്‍ ആ ഒഴിവില്‍ ലീസ് കാലാവധി വരെ നോമിനിക്ക് (അയാള്‍ 60 വയസ്സ് പൂര്‍ത്തിയായ ആളെങ്കില്‍)മിഷന്‍വാലിയില്‍ ആ സ്‌പേസ് ലഭിക്കുന്നതാണ്. 18 ലക്ഷം ലീസിങ് തുകയ്ക്ക് പുറമെ 15000/- രൂപ ഓരോ മാസവും ഓരോ അംഗവും അടക്കേണ്ടതുണ്ട്. ഈ പതിനായിരം രൂപയില്‍ ഭക്ഷണച്ചെലവ്, മരുന്നുകള്‍, വസ്ത്രങ്ങള്‍, റൂം മെയിന്റനന്‍സ്, വിനോദോപാധികള്‍ എന്നിവയെല്ലാം അടങ്ങുന്നു.

മിഷന്‍വാലിയില്‍ ഡീലക്‌സ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ രണ്ടായാണ് മുറികളുടെ നിലവാരം കണക്കാക്കുന്നത്. ഒരു ഡീലക്‌സ് റൂം 410 സ്‌ക്വയര്‍ഫീറ്റും സ്റ്റാന്‍ഡേര്‍ഡ് റൂം 305 സ്‌ക്വയര്‍ഫീറ്റും വലുപ്പമുണ്ടാവും. റൂമിന്റെ ഉടമയുടെ ഇഷ്ടാനുസരണം ഇവ കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഓരോ മുറിയിലും ഓട്ടോമേറ്റഡ് സ്റ്റെയിന്‍ലസ് സ്റ്റീല്‍ കോട്ട് & മാറ്റ്‌റെസ്സ്, 3 സിംഗിള്‍ സോഫകള്‍, ഫൂട്ട് റെസ്റ്റുകള്‍, റൈറ്റിങ് ടേബിള്‍, ചെയര്‍, സൈഡ് ടേബിള്‍, ഡ്രസ്സിങ് ടേബിള്‍, വാഡ്രോബുകള്‍, റഫ്രിജറേറ്റര്‍, ഡി.ടി.എച്ച്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, കോഡ്‌ലെസ്സ് ഇന്റര്‍കോം, എമര്‍ജന്‍സി ബെല്‍, വാട്ടര്‍പ്യൂരിഫയര്‍, ലോന്‍ട്രി എന്നിവ ഉണ്ട്. ഇവ സ്റ്റാന്‍ഡേര്‍സിലും ഡീലക്‌സിലും സമാനമാണ്. 24 ഃ 7 ആണ് മിഷന്‍ വാലിയിലെ മെഡിക്കല്‍ സൗകര്യവും സ്റ്റാഫ് സര്‍വീസും. അംഗങ്ങള്‍ക്ക് എന്താവശ്യവും നിറവേറ്റിക്കൊടുക്കാനും കൈസഹായത്തിനുമായി സര്‍വീസ് സ്റ്റാഫുകള്‍ എപ്പോഴുമുണ്ടാവും. ഓരോരുത്തര്‍ക്കും അവരവരുടേതായ വിശ്വാസങ്ങളും പ്രാര്‍ത്ഥനാരീതികളും ഭക്ഷണരീതിയും തെരഞ്ഞെടുക്കാനാവും എന്നതും മിഷന്‍ വാലിയുടെ പ്രത്യേകത തന്നെ. നഴ്‌സിങ്ങാണ് എടുത്തുപറയേണ്ട ഒരു പ്രത്യേകത. ശയ്യാവലംബികളായവര്‍ക്കു പോലും സ്വന്തമെന്ന മട്ടില്‍ ചികിത്സയും ആശ്വാസവും നല്‍കുന്നവരാണ് മിഷന്‍വാലിയിലെ പ്രൊഫഷണലുകളായ നഴ്‌സുമാര്‍. ഇവിടെയെത്തിയാല്‍ പിന്നെ വൃദ്ധജനങ്ങള്‍ സ്വന്തം വീടിനെക്കുറിച്ചുള്ള ചിന്തകളില്‍ നിന്നും മോചിതരായി കൂടുതല്‍ ഉന്മേഷവാന്മാരായി മാറുന്ന കാഴ്ചയാണ് കണ്ടിട്ടുള്ളതെന്ന് ജിജി ഫിലിപ്പ്.

അറുപത്തഞ്ച് യൂണിറ്റുകളാണ് മിഷന്‍വാലിയുടെ പുതിയ പ്രൊജക്റ്റില്‍ പൂര്‍ത്തിയായി വരുന്നത്. അതില്‍ 35 എണ്ണം പണി പൂര്‍ത്തിയായിത്തീരും മുമ്പേ ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞു. മിഷന്‍വാലിയില്‍ ഒരു യൂണിറ്റ് ബുക്ക് ചെയ്യാന്‍ 60 വയസ്സാവണമെന്നില്ല. അറുപതാം വയസ്സില്‍ തനിക്കു താമസിക്കാന്‍ വേണ്ടിയോ വേണ്ടപ്പെട്ടവര്‍ക്കുവേണ്ടിയോ യൂണിറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 18 ലക്ഷം എന്ന ലീസ് തുക തവണകളായി അടച്ചു തീര്‍ത്താല്‍ മതി.

മിഷന്‍വാലി എന്നത് ഒരുകൂട്ടം അര്‍പ്പണമനോഭാവമുള്ളവരുടെ സംരംഭമാണെന്ന് ജിജി ഫിലിപ്പ് പറയുന്നു. അല്ലെങ്കില്‍ പ്രായമായവരുടെ പരിപൂര്‍ണ സംരക്ഷണച്ചുമതല എന്ന റിസ്‌ക് ആരെങ്കിലും എടുക്കുമോ? അദ്ദേഹം ചോദിക്കുന്നു. ലാഭേച്ഛയല്ല, ഈ സംരംഭത്തിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ചടഞ്ഞു കൂടാനുള്ളതല്ല കൂടുതല്‍ സക്രിയമാകാനുള്ളതാണ് വാര്‍ദ്ധക്യമെന്ന് മിഷന്‍വാലി തെളിയിക്കുമെന്ന് പ്രതീക്ഷിക്കാം.

By ജോജോ ജോസഫ്‌