ഓത്തുപള്ളീലന്നു നമ്മള്‍….

കേരളത്തില്‍ രാഷ്ട്രീയ സാംസ്‌ക്കാരിക ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുണ്ട് മലബാറിന്. അതില്‍ത്തന്നെ വിശേഷിച്ചും വടക്കേ മലബാര്‍ മറ്റെല്ലാറ്റില്‍നിന്നും വേറിട്ടുനില്‍ക്കുംവിധം വൈവിധ്യമാര്‍ന്നതുമായിരുന്നു. കാലഗതിയെ നിര്‍ണയിക്കുന്നതില്‍നിന്ന് ഒരിക്കലുമിവിടെ കലകളെ ആരും മാറ്റിനിര്‍ത്തിയിരുന്നില്ല. അതിനാവുമായിരുന്നില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇവിടുത്തെ മനസ്സുകള്‍ അന്ന് ജാതിമത ഭേദങ്ങള്‍ക്കതീതമായി കലയുടെ സ്വാധീനശക്തിയാല്‍ കൊരുക്കപ്പെട്ടിരുന്നു. ഇവിടെ മുളച്ചുയര്‍ന്ന രാഷ്ട്രീയത്തിന്റെ വിത്തുകള്‍ക്ക് വളമേകാന്‍ അതുകൊണ്ടുതന്നെ കലകള്‍ക്കും സഹൃദയത്വത്തിനും വളരെ വേഗം കഴിഞ്ഞു. ഇന്നത്തെ കേരളത്തിനു സങ്കല്പിക്കാനാവാത്തത്ര പിന്നോക്കമായിരുന്നു മറ്റു പല കാര്യങ്ങളും. എന്നിട്ടും അവയെ അതിജീവിക്കുംവിധം വടക്കേ […]

ചലനശേഷി കുറയുന്നുവോ?

മനുഷ്യ ജീവിതത്തില്‍ ചലനശേഷിയുടെ പ്രാധാന്യം ആരും പറഞ്ഞു മനസ്സിലാക്കാതെതന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒരു കുഞ്ഞ് ജനിച്ചശേഷം അതിന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ആദ്യമായി കമിഴ്ന്നുകിടക്കാന്‍ പഠിക്കുന്നത്. പിന്നീട് ഇരിക്കുവാനും നില്ക്കുവാനും നടക്കുവാനും പഠിക്കുന്നു. ഏതാനും മാസങ്ങള്‍ കൊണ്ട് ഓടുവാനും ചാടുവാനും മറിയുവാനുമൊക്കെ സ്വന്തമായി പഠിക്കുകയും ശീലിക്കുകയും ചെയ്യുന്നു. അപ്രകാരം ചലനത്തിന്റെ കാര്യത്തില്‍ നൂറുശതമാനവും സ്വാതന്ത്ര്യം നേടുന്നു. പ്രത്യേകിച്ച് അപകടങ്ങളോ അസുഖങ്ങളോ ചലനശേഷിയെ ബാധിച്ചില്ലെങ്കില്‍ ആയുസ്സിന്റെ അവസാന കാലഘട്ടംവരെ വലിയ ബുദ്ധിമുട്ടുകളില്ലാതെ ചലനശേഷിയും തദ്വാരാ ചലന സ്വാതന്ത്ര്യവും […]

‘വിശ്വാസം’ അതാണോ എല്ലാം?…

സ്വര്‍ണ്ണം ഇന്ത്യക്കാരുടെ ഒരു ദൗര്‍ബല്യമാണ്. പ്രത്യേകിച്ച് കേരളീയരുടെ. സ്വര്‍ണ്ണം ഏതു രൂപത്തിലായാലും, വില കൂടിയാലും കുറഞ്ഞാലും, മുന്‍പിന്‍ നോക്കാതെ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നതില്‍ മലയാളികള്‍ പിശുക്കു കാണിക്കാറില്ല. ഇന്നത്തെ സാഹചര്യം വച്ച് നോക്കുമ്പോള്‍ അതില്‍ വലിയ തെറ്റുമില്ല. പക്ഷേ എന്തു വാങ്ങുന്നു, എങ്ങനെ വാങ്ങുന്നു എന്നതാണ് പ്രധാനം. ദിനംപ്രതി കുതിച്ചുയരുന്ന സ്വര്‍ണ്ണ വില വരുംകാല ഘട്ടത്തിലേക്കുള്ള നിക്ഷേപം കൂടിയായിട്ടാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ സ്വര്‍ണ്ണവ്യാപാരവുമായി ബന്ധപ്പെട്ട് പണിക്കൂലി, പണിക്കുറവ് തുടങ്ങി സാധാരണക്കാരന് പരിചയമില്ലാത്ത അഥവാ എന്തെന്ന് ആഴത്തിലറിയാന്‍ നമ്മള്‍ […]

കളരി പഠിക്കാം; സ്റ്റാമിന നേടാം

ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിരുന്ന പ്രാചീന കേരളത്തിലെ ഒരു ആയോധനകലയാണ് കളരിപ്പയറ്റ്. യുദ്ധകാര്യങ്ങളിലും ആത്മരക്ഷോപായങ്ങളിലും കേള്‍വികേട്ട കളരിപ്പയറ്റ് കലാവിദ്യകളിലും സമുന്നതസ്ഥാനം അലങ്കരിച്ചിരുന്നു. മധ്യകാല കേരളത്തില്‍ ഗ്രാമങ്ങള്‍തോറും കളരികളും, അവയിലൂടെ പയറ്റിത്തെളിഞ്ഞ അഭ്യാസികളും ഉണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ സാഹസികരും ധീരതയ്ക്ക് പേരുകേട്ടവരും ആയിരുന്നു. നാടിന്റെ സുരക്ഷയ്ക്കുവേണ്ടി സ്വജീവന്‍ വെടിയാന്‍പോലും തയ്യാറായിരുന്ന ദേശസ്‌നേഹികളുടേതായ ആദര്‍ശോജ്ജ്വലമായ പോയകാലം കളരി സംസ്‌കാരത്തിന്റെ സൃഷ്ടിയാണ്. ശാസ്ത്രീയമായി കളരിയഭ്യസിക്കുന്നത് ഫിറ്റ്‌നസിനു സഹായിക്കുന്ന ഒന്നാണ്. കളരിപ്പയറ്റിന്റെ ഉദ്ഭവം പലതരം വിശ്വാസങ്ങള്‍ കളരിപ്പയറ്റിന്റെ ഉത്ഭവത്തെക്കുറിച്ച് നിലനില്‍ക്കുന്നു. […]

ഇരുട്ടുകടൈ ഹല്‍വ

വര്‍ഷങ്ങള്‍ക്കുമുന്‍പ് പുനലൂര്‍നിന്നും തിരുനെല്‍വേലിയിലേക്കുള്ള മീറ്റര്‍ഗേജ് ട്രെയിന്‍ യാത്രയ്ക്കിടെ ഓരോ സ്‌റ്റേഷനിലും വണ്ടി നിര്‍ത്തുമ്പോള്‍ കുറേയാളുകള്‍ വണ്ടിക്കടുത്തേക്ക് വരും. അവര്‍ ചെറിയതും വലുതുമായ പാത്രങ്ങള്‍ യാത്രക്കാരുടെ കൈവശം കൊടുത്തുവിടും. കൗതുകകരമായൊരു കാഴ്ചയായിരുന്നു അത്. എന്തിനാണ് ഈ ഒഴിഞ്ഞ പാത്രങ്ങള്‍ അവര്‍ കൈമാറുന്നത്. ജിജ്ഞാസ അടക്കാനാവാതെ അന്ന് ചോദിച്ചു. അവര്‍ പറഞ്ഞു പാത്രം തന്നയക്കുന്നത് തിരുനെല്‍വേലി ഹല്‍വ വാങ്ങാനാണ്. ഞങ്ങള്‍ ഈ ട്രെയിനിലെ സ്ഥിരം യാത്രക്കാരാണ്. കാലം കടന്നുപോയി. കുന്നുകള്‍ക്കും മലകള്‍ക്കുമിടയിലൂടെ കണ്ണറ പാലം കയറി കൂവിപ്പോയിരുന്ന പുനലൂര്‍ മീറ്റ്‌ഗേജ് […]

പാമ്പെന്നു പറയരുത്

ധൈര്യശാലിയുമൊന്നു പതറും. ആകാരത്തില്‍ ചെറുതെങ്കിലും പാമ്പുകളെ നമ്മുക്കെല്ലാം ഭയമാണ്. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്നാണല്ലോ പഴമൊഴി. എന്നാല്‍ കൈപ്പുറം അബ്ബാസ് എന്ന മുപ്പതൊന്‍പതുകാരന് പാമ്പുകളെ പേടിയില്ല. ഉഗ്ര വിഷമുളള പാമ്പുകളോട് ചങ്ങാത്തം കൂടിയും സല്ലപിച്ചും കഴുത്തില്‍ ഹാരമായണിഞ്ഞുമൊക്കെയാണ് ഇയാള്‍ വ്യത്യസ്തനാകുന്നത്. കിണറ്റിലോ പറമ്പിലോ എവിടെയായാലും പാമ്പിനെ പിടിക്കാനായി അബ്ബാസിന്റെ സഹായം തേടിയാല്‍ ഞൊടിയിടയില്‍ അബ്ബാസ് സ്ഥലത്ത് പറന്നെത്തും. എത്ര വിഷമേറിയ സര്‍പ്പമായാലും നിമിഷങ്ങള്‍ക്കകം അബ്ബാസിന്റെ കൈപ്പിടിയില്‍ ഒതുങ്ങിയിട്ടുമുണ്ടാകും. അബ്ബാസ് പാമ്പു പിടുത്തം ആരംഭിച്ചിട്ട് ഇരുപത്തിരണ്ടു വര്‍ഷത്തിലധികമായി. പാമ്പുകളെ […]

ഒരു അതിജീവനത്തിന്റെ കഥ

ദൈവത്തെ നേരിട്ടുകാണാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ എന്റെ ജീവിതത്തില്‍ ഞാന്‍ പലതവണ ദൈവത്തെ നേരിട്ടു കണ്ടു. അല്ലെങ്കില്‍ ഞാന്‍ ഇന്ന് ജീവിച്ചിരിക്കുമായിരുന്നില്ല.” ബിജു കോലാറ വീട്ടില്‍ പറയുന്നു. ആഘോഷിക്കേണ്ട ഒരവധിക്കാലം ബിജുവിന് സമ്മാനിച്ചത് തീവ്രവാദികളുടെ പീഡനകാലമായിരുന്നു. 2011 ജൂണ്‍ 11ന് അവധിക്കാലം ആഘോഷിക്കാനാണ് ബിജു കോലാറ ഭാര്യ എലേന, മക്കളായ അര്‍ജുന്‍, അജയ് എന്നിവരോടൊപ്പം ഫിലിപ്പൈന്‍സിലെ എലേനയുടെ വീട്ടിലേക്ക് പോയത്. ആ യാത്ര ജീവിതത്തിലെ ഇരുണ്ട ഏടാകുമെന്ന് ചിന്തിക്കാനോ നീണ്ട 415 ദിനരാത്രങ്ങള്‍ തീവ്രവാദികളുടെ തടവില്‍ കഴിയേണ്ടിവരുമെന്നോ […]

വിവാഹമോചനവും ദമ്പതീ വിരഹവും

മക്കള്‍ക്ക് വിവാഹപ്രായമാകുമ്പോള്‍ ജാതിമതഭേദമന്യേ കേരളീയര്‍ ജ്യോത്സ്യനെ കാണുക പതിവാണല്ലോ. ദമ്പതികളുടെ ജീവിതം ദീര്‍ഘായുസ്സോടെ സമ്പല്‍സമൃദ്ധവും ഐശ്വര്യപ്രദവും സുഖകരവുമായിരിക്കണമെന്നാണ് അച്ഛനമ്മാര്‍ ആഗ്രഹിക്കുക. നക്ഷത്രപ്പൊരുത്തവും ജാതകപ്പൊരുത്തവും മാത്രമല്ല മനപ്പൊരുത്തവും കൂടിയില്ലെങ്കില്‍ ദാമ്പത്യം തകരുകതന്നെ ചെയ്യും. ജീവിതപങ്കാളിയുടെ ആയുസ്സ്, സ്വഭാവം, മനസ്സ്, ധനസ്ഥിതി, സന്താനയോഗം ഇത്യാദി കാര്യങ്ങള്‍ അയാളുടെ ജാതകഗ്രഹനിലയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ജാതകച്ചേര്‍ച്ച സുഖകരമായ ജീവിതം പ്രദാനം ചെയ്യും. ഇന്ന് വിവാഹമോചന കേസുകളും ദമ്പതീ വിരഹങ്ങളും പെരുകുവാനുള്ള കാരണം ശരിയാംവണ്ണം പൊരുത്ത പരിശോധന നടത്താത്തതു തന്നെയാണ്. ജാതകത്തില്‍ ഏഴാംഭാവം കളത്രസ്ഥാനമാണ്; […]

സ്റ്റാമ്പുകള്‍ പറയുന്ന ചരിത്രങ്ങള്‍

കലര്‍ന്ന ക്യാന്‍വാസിലേക്ക് ബ്രിട്ടനിലെ യുവരാജ്ഞി വിക്‌ടോറിയയുടെ ചിത്രം ലോകത്തിലെ ആദ്യ സ്റ്റാമ്പായി 1840ല്‍ ആലേഖനം ചെയ്യപ്പെടുമ്പോള്‍ പില്‍ക്കാലത്ത് സ്റ്റാമ്പ് ശേഖരണം (ഫിലാറ്റലി) എന്ന ആശയത്തിന്, അറിവു ശേഖരണത്തിന്റെ സ്മാരകങ്ങള്‍ക്ക് ഈ സ്റ്റാമ്പ് സാക്ഷിയാകുമെന്ന് ഇംഗ്ലീഷുകാര്‍പോലും കരുതിയിട്ടുണ്ടാവില്ല. അത്രയ്ക്ക് ദ്രുതഗതിയിലായിരുന്നു സ്റ്റാമ്പ് ശേഖരണം അഥവാ അറിവ് ശേഖരണം എന്ന വിനോദത്തിന് കൈ വന്ന പ്രചാരം. ഇന്ന് ലോകത്തിന്റെ നാനാ ഭാഗങ്ങളിലെ നാനാതുറകളില്‍പ്പെട്ട ലക്ഷകണക്കിനാളുകള്‍ സ്റ്റാമ്പ് ശേഖരണത്തിന് സമയം കണ്ടെത്തുന്നവരായുണ്ട്. അവരില്‍ പലര്‍ക്കും ഇതൊരു ”ടൈംപാസ്’ വിനോദമായിരിക്കാം. എന്നാല്‍ കുര്യാക്കോസ് […]

അമ്മയുടെ വിരല്‍ത്തുമ്പിലെ കുഞ്ഞ്‌

ഏതൊരമ്മയ്ക്കും തന്റെ കുഞ്ഞ് വളരെ വേഗം വളര്‍ന്നുകാണാനാണിഷ്ടം. ശൈശവത്തിന്റെയും ബാല്യത്തിന്റെയും സൗന്ദര്യം ഒന്നുവേറെ തന്നെയാണ് എന്നറിയാമെങ്കിലും തന്റെ കുട്ടി പഠിച്ചു മിടുക്കനായി ഉയര്‍ന്ന ഉദ്യോഗസ്ഥനായി തനിക്ക് താങ്ങും തണലുമാകുന്നതും തന്റെ സ്വപ്‌നത്തിന്റെ ഇതളുകള്‍ക്ക് നിറം ചാര്‍ത്തുന്നതും അവര്‍ നിരന്തരം സ്വപ്‌നം കാണുന്നു. മോഹസാക്ഷാത്കാരത്തിനായുള്ള ബദ്ധപ്പാടിനിടയില്‍ കുട്ടിയുടെ ഇളം മനസ്സിലെ സംഗീതം കേള്‍ക്കാന്‍ പല അമ്മമാരും മറന്നുപോകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു വശം. എന്നിട്ടവര്‍ പ്രകൃതിക്കും അവനുമിടയിലെ അതിമനോഹര സംവാദങ്ങള്‍ അവന്റെ യാത്രാ ലക്ഷ്യങ്ങള്‍ക്ക് തടസ്സമായാലോ എന്നു പേടിച്ച്, […]